പാലക്കാട് അലനല്ലൂരിൽ വീട്ടുകാരെ പേടിപ്പിക്കാൻ ഏഴാം ക്ലാസുകാരി സ്‌കൂളിന്റെ മൂന്നാം നിലയിൽ ഒളിച്ചിരുന്നത് പരിഭ്രാന്തി പരത്തി. സ്‌കൂളിലേക്ക് കൊണ്ടുപോകാൻ മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്നാണ് വിദ്യാർത്ഥിനി വീട്ടുകാരോട് പിണങ്ങിയത്. സ്വയം കൈകൾ ബന്ധിച്ചാണ് വിദ്യാർത്ഥിനി മൂന്നാം നിലയിൽ ഒളിച്ചിരുന്നത്.ഇന്നലെ വൈകീട്ടോടെയാണ് അലനല്ലൂരിൽ ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ കാണാതായത്.നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും തിരച്ചിൽ നടത്തുന്നതിനിടെ സ്‌കൂളിലെ മൂന്നാം നിലയിൽവെച്ച് പെൺകുട്ടിയെ കണ്ടെത്തി.മൂന്നാം നിലയിലെ കോണിപ്പടിക്ക് സമീപത്ത് വെച്ചാണ് പെൺകുട്ടിയെ കണ്ടത്.ഉടനെ തന്നെ അവശയായിരുന്ന കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.എന്നാൽ പരിക്കുകളോ ശരീരിക പീഡനമോ ഏറ്റതിന്റെ ലക്ഷണം പെൺകുട്ടിയുടെ ശരീരത്തിൽ ഇല്ലെന്ന് പരിശോധിച്ച ഡോക്ടർ വ്യക്തമാക്കി.നാട്ടുകാരും പോലീസ് മൊഴിയെടുക്കവേ രണ്ട് പേർ ചേർന്ന് തന്റെ കയ്യിലുണ്ടായിരുന്ന പണം കവരാൻ കെട്ടിയിട്ടുവെന്നാണ് വിദ്യാർത്ഥിനി ആദ്യം മൊഴി നൽകിയത്.പിന്നീടാണ് പെൺകുട്ടി താൻ തന്നെ ഒളിച്ചിരിക്കുകയായിരുന്നെന്ന് പോലീസിന് മൊഴി നൽകിയത്.സ്‌കൂളിലേക്ക് കൊണ്ടുപോകാൻ മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്നാണ് വിദ്യാർത്ഥിനി വീട്ടുകാരോട് പിണങ്ങിയത്.സംഭവത്തിൽ നിലവിൽ പോലീസ് കേസെടുത്തിട്ടില്ല.എന്തായാലും ഏഴാം ക്ലാസുകാരിയുടെ കാണാതാകൽ വലിയ ആശങ്കയാണ് മണിക്കൂറുകളോളം അലനല്ലൂരിൽ തീർത്തത്.
Thursday, 10 November 2022
Home
.kannur
kerala news
മൊബൈൽ ഫോൺ നൽകിയില്ല; വീട്ടുകാരെ പേടിപ്പിക്കാൻ സ്‌കൂളിന്റെ മൂന്നാം നിലയിൽ ഒളിച്ചിരുന്ന് ഏഴാം ക്ലാസുകാരി