മട്ടന്നൂർ സെക്ഷൻ പരിധിയിൽപ്പെട്ട നെടുവോട്ടുംകുന്ന് ഭാഗത്ത് പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തികൾ നടത്തേണ്ടതിനാൽ നവംബർ 21ന് രാവിലെ 10-30 മണി മുതൽ വൈകുന്നേരം 5-00 മണി വരെ കുഞ്ഞിപ്പള്ളി, നെടുവോട്ടുംകുന്ന് എ കെ ജി നഗർ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
ശിവപുരം സെക്ഷനിൽ 11 കെ വി ലൈൻ പ്രവൃത്തി ഉള്ളതിനാൽ നവംബർ 21ന് രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ കാഞ്ഞിലേരി വായനശാല പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.
വേങ്ങാട് സെക്ഷനിൽ എൽ ടി ടച്ചിങ് ക്ലിയറിങ് പ്രവൃത്തി ഉള്ളതിനാൽ കല്ലികുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 21 രാവിലെ 8 മണി മുതൽ 11:30 മണി വരെ,വല്ലിപീടിക ട്രാൻസ്ഫോർമർ പരിധിയിൽ 11:30 മണി മുതൽ 2:30 മണി വരെ വൈദ്യുതി മുടങ്ങും.
ക്ഷീര വികസന വകുപ്പും ക്ഷീര സഹകരണ സംഘങ്ങളും സംയുക്തമായി സംഘടിപ്പിച്ച മണിക്കടവ് യൂണിറ്റ് ക്ഷീര കർഷക സംഗമം അഡ്വ.സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.