ലോകകപ്പിനോടനുബന്ധിച്ച് കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കുന്നതിനായി പുതിയ സജ്ജീകരണങ്ങളൊരുക്കി ദോഹ മെട്രോ. ഇതിന്റെ ഭാഗമായി കൂടുതൽ യാത്രക്കാർക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഗോള്‍ഡ്, ഫാമിലി ക്ലാസ്സുകള്‍ താത്ക്കാലികമായി റദ്ദാക്കാൻ ദോഹ മെട്രോ തീരുമാനിച്ചു. മെട്രോയിലെ പ്രസ്തുത ക്ലാസ്സുകള്‍ ലോകകപ്പ് സമയത്ത് സ്റ്റാന്‍ഡേര്‍ഡ് ക്ലാസ്സുകളാക്കി കൂടുതൽ ഫുട്ബാള്‍ ആരാധകര്‍ക്ക് യാത്രാ സൗകര്യമൊരുക്കും.നവംബര്‍ പതിനൊന്ന് മുതല്‍ ഡിസംബര്‍ 22വരെയാണ് ദോഹമെട്രോ ഗോള്‍ഡ്, ഫാമിലി ക്ലാസ്സുകള്‍ റദ്ദാക്കുന്നത്. നടപടി പ്രാബല്ല്യത്തില്‍ വരുന്നതോടെ ഗോള്‍ഡ്, ഫാമിലി ക്ലാസ്സുകള്‍ സ്റ്റാന്‍ഡേര്‍ഡ് ക്ലാസ്സുകളായി മാറും.