ഗോത്ര സാരഥി പദ്ധതി ആറളത്ത് തുക ലഭിക്കുന്നതിൽ ആശയ കുഴപ്പം ജൂൺ മാസം മുതലുള്ള തുക കുടിശിഖ ആയതായി വാഹന ഉടമകൾ . - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Thursday, 17 November 2022

ഗോത്ര സാരഥി പദ്ധതി ആറളത്ത് തുക ലഭിക്കുന്നതിൽ ആശയ കുഴപ്പം ജൂൺ മാസം മുതലുള്ള തുക കുടിശിഖ ആയതായി വാഹന ഉടമകൾ .

 


ഗോത്ര സാരഥി പദ്ധതി  ആറളത്ത് തുക ലഭിക്കുന്നതിൽ ആശയ കുഴപ്പം ജൂൺ മാസം മുതലുള്ള തുക കുടിശിഖ ആയതായി വാഹന ഉടമകൾ . ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കാൻ പട്ടിക വർഗ്ഗ വികസന വകുപ്പ് ഏർപ്പെടുത്തിയ സംവിധാനമാണ് ഗോത്ര സാരഥി പദ്ധതി സ്വകാര്യ വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ സ്വീകരിച്ചാണ് യാത്രാ സംവിധാനം ഒരുക്കുന്നത് ഇങ്ങനെ കുട്ടികളെ സ്ക്കൂളിലെത്തിച്ച വകയിൽ കഴിഞ്ഞ ജൂൺ മാസം മുതലുള്ള തുകയാണ് വാഹന ഉടമകൾക്ക് നൽകാനുള്ളത് പട്ടികവർ വികസന ഡിപ്പാർട്ട്മെന്റായിരുന്ന തുക നൽകിയിരുന്നത് .കഴിഞ്ഞ വർഷം പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ നിന്നാണ് നൽകിയത്. അതും ഒരു മാസത്തെ കുടിശിഖയുണ്ടെന്ന് വാഹന ഉടമകൾ പറയുന്നു. ഈ വർഷം ആര് പണം നൽകുമെന്നതിൽ വ്യക്തതയില്ലാതെ തൊഴിലാളികൾ ദുരിതത്തിലായിരിക്കുകയാണ്. ആറളം പഞ്ചായത്തിലെ ആറളം ഫാം, ഇടവേലി, വെളിമാനം തുടങ്ങിയ സ്ക്കൂളുകളിലായി നൂറോളം വാഹനങ്ങളാണ് കുട്ടികളെ സ്കൂളിലെത്തിക്കാൻ ഓടി കൊണ്ടിരിക്കുന്നത്. ഇതിൽ ഏറിയപങ്കും ജീപ്പ്, ഓട്ടോ റിക്ഷ മുതലായ ചെറുവാഹനങ്ങളാണ് .വാഹനം ഓടിച്ച് കിട്ടുന്നതുക കൊണ്ട് ഉപജീവനം നടത്തുന്നവരാണ് ഇവരിൽ അധികം പേരും. ഇവർക്കാണ് കഴിവർഷത്തെ തുക ഉൾപ്പെടെ ജൂൺ മാസം മുതൽ കുടിശിഖയായി കിടക്കുന്നത്. വാഹനത്തിന് ഇന്ധനം വാങ്ങണമെങ്കിൽ ലോൺ എടുക്കേണ്ട അവസ്ഥയാണ് ഇവരിൽ പലർക്കും അപ്പോളാണ് തുക ആര് നൽകുമെന്ന ആശയകുഴപ്പം നിലനിൽക്കുന്നത്. സ്കൂൾ അധികൃതരാണ് കൊട്ടേഷൻ നടപടി സ്വീകരിച്ച് വാഹനം ഓടാനുള്ള അനുമതി നൽകിയത്. പട്ടികവർഗ്ഗ വികസന വകുപ്പാണ് ഫണ്ട് അനുദിക്കേണ്ടത്. എസ് ടി ഡിപ്പാർട്ട്മെന്റ് പണം നൽകുന്ന രീതി തുടരണം സമയബന്ധിതമായി തൊഴിലാളികളായ വാഹന ഉടമകൾക്ക് പണം നൽകാൻ തയ്യാറാകണം .എന്നാണ് ഇവരുടെ ആവശ്യം ഇങ്ങനെ പണം കിട്ടാതെ വന്നാൽ പട്ടിണിയിലേക്ക് നീങ്ങുമെന്ന ഭയത്തിലാണിവർ. റിപ്പോർട്ട്: കെ.ബി ഉത്തമൻ

Post Top Ad