പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍; താക്കീത് നല്‍കി മേയര്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 

/>
We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Tuesday, 22 November 2022

പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍; താക്കീത് നല്‍കി മേയര്‍

 


തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ ഹാളില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്. അഴിമതി മേയര്‍ ഗോ ബാക്ക് എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. ഡയസില്‍ കിടന്ന് പ്രതിഷേധിച്ച ബിജെപി കൗണ്‍സിലര്‍മാരെ പൊലീസ് നീക്കി. ഡയസില്‍ കിടന്ന് പ്രതിഷേധിച്ച വനിത കൗണ്‍സിലര്‍മാരെ നീക്കാനെത്തിയ പോലീസിനെ മറ്റു കൗണ്‍സിലര്‍മാര്‍ തടയുന്ന നിലയുണ്ടായി. ഇതേത്തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. കൗണ്‍സിലില്‍ മര്യാദ പാലിച്ചില്ലെങ്കില്‍ കൗണ്‍സിലില്‍ നിന്ന് മാറ്റേണ്ടി വരുമെന്ന് മേയര്‍ മുന്നറിയിപ്പ് നല്‍കി. ഫ്‌ലക്‌സ് ബോര്‍ഡ് നിരോധിച്ച നഗരസഭയില്‍ ബാനര്‍ ഉയര്‍ത്തിയ കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍ പാളയം രാജന്‍ ആവശ്യപ്പെട്ടു.

Post Top Ad