പയ്യന്നൂരിൽ ലോക പ്രമേഹ ദിനാചരണം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Monday, 14 November 2022

പയ്യന്നൂരിൽ ലോക പ്രമേഹ ദിനാചരണം


പയ്യന്നൂർ നഗരസഭയുടെയും പഴയങ്ങാടി താലൂക്കാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക പ്രമേഹദിനാചരണം നഗരസഭ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസം നാളെയുടെ രക്ഷക്കായി എന്ന സന്ദേശവുമായാണ് ദിനാചരണം നടത്തിയത്. ഇതോടനുബന്ധിച്ച് പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന 40 വിഭവങ്ങളടങ്ങിയ പോഷകാഹാര പ്രദർശനവും നടന്നു. നഗരസഭയിലെ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും പ്രമേഹം, രക്തസമ്മർദ്ദം എന്നിവ പരിശോധിച്ചു. നഗരസഭ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ വി വി സജിത അധ്യക്ഷത വഹിച്ചു. ഡോ. ജയരാജ് ബോധവത്കരണ ക്ലാസെടുത്തു. സ്ഥിരം സമിതി അധ്യക്ഷൻ ടി വിശ്വനാഥൻ, കൗൺസിലർമാരായ ഇ കരുണാകരൻ, പി വി സുഭാഷ്, കെ കൃഷ്ണൻ, അത്തായി പത്മിനി, ഹെൽത്ത് ഇൻസ്പെക്ടർ ഇ നന്ദകുമാർ, ലേഡി ഹൈൽത്ത് സൂപ്പർവൈസർ ഇ വി വത്സല, ഹെൽത്ത് സൂപ്പർവൈസർ ശശിധരൻ എടവലത്ത്, നഗരസഭ സൂപ്രണ്ട് എം ഹരിപ്രസാദ്, പബ്ലിക് ഹെൽത്ത് നഴ്സ് പി വി രേണുക, പി ആർ ഒ ജാക്സൺ ഏഴിമല തുടങ്ങിയവർ പങ്കെടുത്തു.


Post Top Ad