വിളംബര റാലി ഫ്ലാഗ് ഓഫ് കർമ്മം ശ്രീകണ്ഠപുരം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീമ വി പി നിർവഹിച്ചു. ഷൂട്ട്ഔട്ട് മത്സരം ശ്രീകണ്ഠപുരം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബി പി ബഷീർ ഉദ്ഘാടനം ചെയ്തു. ഷൂട്ട് ഔട്ട് മത്സരത്തിൽ വിജയം കരസ്ഥമാക്കിയ ഷാമിൽ കൂട്ടുമുഖത്തിനുള്ള ഉപഹാരം മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി റഷീദ് മാസ്റ്റർ പഴയങ്ങാടി കൈമാറി.റാലിയിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എമിൻ സാക്കിക്കുള്ള ഉപഹാരം ഹൈദരലി ശിഹാബ് തങ്ങൾ ട്രസ്റ്റ് സെക്രട്ടറി ഷാജഹാൻ കെ നൽകി.എം ബഷീർ, ഇബ്രാഹീം കെ പി, സത്താർ പഴയങ്ങാടി, അബ്ദു, ഷബീബ് പി, ഷമീം കെ, നിസാർ, റമീസ് ടി, ഷംനാദ് കെ, ഉവൈസ് കെ, ഹംസാസ് ബി പി, ആഷിഖ് കെ തുടങ്ങിയവർ സംസാരിച്ചു.