വരുന്നു തളിപ്പറമ്പിൽ ഷീ ലോഡ്ജ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 9 November 2022

വരുന്നു തളിപ്പറമ്പിൽ ഷീ ലോഡ്ജ്

 തളിപ്പറമ്പ്:-രാത്രി കാലങ്ങളിൽ തളിപ്പറമ്പിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത ഇടമൊരുക്കാൻ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഷീ ലോഡ്ജ് ഒരുക്കുന്നു. കരിമ്പത്ത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിലാണ് 1.5 കോടി രൂപ ചെലവിൽ ഷീ ലോഡ്ജ് പണിയുക.വിവിധ ഭാഗങ്ങളിൽ നിന്ന് തളിപ്പറമ്പ് നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് താമസ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ലോഡ്ജ് ഒരുങ്ങിയാൽ ദൂരെ നിന്നും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സ്ത്രീകൾക്ക് തുണയാകും. ചുരുങ്ങിയ നിരക്ക് മാത്രമാണ് ഈടാക്കുക. 3200 ചതുരശ്ര അടിയിൽ നിർമിക്കുന്ന കെട്ടിടത്തിൽ ശുചി മുറി അടക്കമുള്ള മുറികൾ, ഡോർമെറ്ററി, അടുക്കള, റിസപ്ഷൻ, വായനമുറി, ഡൈനിംഗ് സൗകര്യങ്ങൾ എന്നിവ ഒരുക്കും. ഇതിന്റെ ടെൻഡർ നടപടി പൂർത്തിയായി. ഉടൻ നിർമ്മാണം ആരംഭിക്കുമെന്ന് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ പറഞ്ഞു. പ്രവൃത്തി പൂർത്തിയായാൽ കുടുംബശ്രീക്കായിരിക്കും നടത്തിപ്പ് ചുമതല.

Post Top Ad