ശ്രീകണ്ഠാപുരം : ഗവ: ഹൈസ്കൂൾ 1995-96 വർഷം എസ്സ്.എസ്സ്.എൽ.സി. പൂർത്തിയാക്കിയവരുടെ സംഗമം തിരികെ തിരുമുറ്റം ഡിസംബർ 26 ന് രാവിലെ 1 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു . ഇരിക്കൂർ നിയോജക മണ്ഡലം എം.എൽ.എ. അഡ്വ.സജീവ് ജോസഫ് തിരികെ തിരുമുറ്റം ഉദ്ഘാടനം ചെയ്യും. പൂർവ്വകാല അധ്യാപകരും 1995-96 അധ്യയന വർഷത്തെ 250 തോളം കുട്ടികളും സംഗമത്തിൽ പങ്കെടുക്കുന്നതായിരിക്കും. ഗുരുക്കന്മാരെ ആദരിക്കൻ, തിരികെ തിരുമുറ്റം ഉപഹാര വിതരണം , വിവിധ കലാ കായിക പരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. തിരികെ തിരുക്കുറ്റം -96 എന്നാണ് സംഗമത്തിന് പേര് ഇട്ടത്. 96 ബേച്ചിന്റെ വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാത്തവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.9847328598,9496707893 സംഘാടക സമിതി ചെയർമാൻ വി.കെ.വിജയകുമാർ അധ്യക്ഷത വഹിച്ചു .കെ.വി.ശ്രീജിത്ത്, കെ.രാജേഷ്, അനീഷ്.കെ, കുഞ്ഞായിഷ.കെ , ഷൈമ.കെ.ടി,മറിയം.സി, ബിജു.സി.പി, പ്രസൂൽ വഡലക്കായിൽ, ഷാജി.സി,നജീബ് കായക്കൂൽ എന്നിവർ സംസാരിച്ചു.