മട്ടന്നൂർ നഗരസഭാ സൂപ്രണ്ടായിരുന്ന കെ. ശശീന്ദ്രൻ (62) അന്തരിച്ചു. കാസർക്കോട് നഗരസഭയിൽ നിന്ന് പി.എ. ടു സെക്രട്ടറി ആയാണ് വിരമിച്ചത്.
മട്ടന്നൂർ യൂണിവേഴ്സൽ കോളേജ് അഡ്മിനിസ്ട്രേറ്റർ, കെ.എം.സി.എസ്.എ. ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന കമ്മിറ്റിയംഗം, ഉദയ സ്പോർട്സ് ക്ലബ്ബ് പ്രസിഡൻ്റ്, പഴശ്ശി ജെ.സി.ഐ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സംഘാടകനും സാമൂഹിക പ്രവർത്തകനുമായിരുന്നു.
ഭാര്യ: കെ.സി. മിനി (മാനേജർ, മട്ടന്നൂർ കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്). മക്കൾ: ആകാശ് (എൻജിനീയർ, അയർലൻഡ്), മാനസ.
സഹോദരങ്ങൾ: സത്യൻ (സൗദി ), പങ്കജാക്ഷി (ഗോവ ), ഉഷ, സുജാത, പരേതരായ വസന്തൻ, പ്രദീപൻ. ഇന്ന് രാവിലെ 11 മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകീട്ട് നാലിന് പൊറോറ നഗരസഭാ ശ്മശാനത്തിൽ.