നൂറാം ടെസ്റ്റിൽ ഇരുനൂറ്; ചരിത്രം കുറിച്ച് ഡേവിഡ് വാർണർ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 26 December 2022

നൂറാം ടെസ്റ്റിൽ ഇരുനൂറ്; ചരിത്രം കുറിച്ച് ഡേവിഡ് വാർണർ


 തൻ്റെ നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ചുറിയുമായി ഡേവിഡ് വാർണർ. ഇതോടെ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഓസീസ് താരമെന്ന റെക്കോർഡും വാർണർ സ്വന്തമാക്കി. മെൽബണിൽ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിലാണ് വാർണറിൻ്റെ നേട്ടം. വാർണറിൻ്റെ കരിയറിലെ മൂന്നാം ഇരട്ടസെഞ്ചുറിയാണിത്. 254 പന്തുകൾ നേരിട്ട വാർണർ 16 ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 200 റൺസെടുത്ത് റിട്ടയേർഡ് ഹർട്ടായി.ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 189 റൺസിന് ഓൾ ഔട്ടായിരുന്നു. വാർണറിൻ്റെ ഇന്നിംഗ്സ് മികവിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 386 റൺസാണ് ഓസ്ട്രേലിയ ഇതുവരെ നേടിയത്. ഉസ്‌മാൻ ഖവാജ (1), മാർനസ് ലബുഷെയ്ൻ (14) എന്നിവർ വേഗം പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ വാർണറും സ്റ്റീവ് സ്‌മിത്തും (85) ചേർന്ന 239 റൺസ് കൂട്ടുകെട്ട് ഓസ്ട്രേലിയക്ക് മേൽക്കൈ സമ്മാനിക്കുകയായിരുന്നു. ട്രാവിസ് ഹെഡ് (48), അലക്സ് കാരി (9) എന്നിവരാണ് നിലവിൽ ക്രീസിലുള്ളത്.

Post Top Ad