കേരളോത്സവം: കലാപ്രതിഭകളെ വരവേൽക്കാൻ സ്വാഗത നൃത്തം ഒരുങ്ങി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 17 December 2022

കേരളോത്സവം: കലാപ്രതിഭകളെ വരവേൽക്കാൻ സ്വാഗത നൃത്തം ഒരുങ്ങി


സംസ്ഥാന കേരളോത്സവത്തിൽ പങ്കെടുക്കുന്ന കലാ പ്രതിഭകളെ സ്വീകരിക്കാൻ സ്വാഗത നൃത്തം ഒരുങ്ങി. കണ്ണൂരിന്റെ കലാ പാരമ്പര്യവും പോരാട്ട വീര്യവും പ്രതിഫലിപ്പിക്കുന്ന രചനയൊരുക്കിയത് ടി പി വേണുഗോപാലാണ്. 


സംഗീത സംവിധാനം നിർവഹിച്ചത് രാഹുൽ പി അശോകും പാടിയത് സന്തോഷ് പൈലിയുമാണ്. സ്വാഗത നൃത്തത്തിന്റെ കൊറിയോഗ്രാഫി ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്‌സാണ് നിർവഹിച്ചത്.ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ പിപി ദിവ്യ കേരള ഫോക്ലോർ അക്കാദമി വൈസ് ചെയർമാൻ എ വി അജയകുമാർ,  കലാമണ്ഡലം ലത തുടങ്ങിയവർ നൃത്തപരിശീലന കേന്ദ്രം സന്ദർശിച്ചു. 


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ കലാ മത്സരങ്ങൾ ഡിസംബർ 18 മുതൽ 21 വരെ കണ്ണൂരിൽ നടക്കും.


ഡിസംബർ 18 ന് വൈകുന്നേരം അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.പൊതുമരാമത്ത് ടൂറിസം യുവജനകാര്യ വകുപ്പ് മന്ത്രി  പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  സ്പീക്കർ  എ എൻ ഷംസീർ മുഖ്യ അതിഥിയാകും. ജില്ലയിലെ എം പി മാർ , എം എൽ എ മാർ, തദ്ദേശസ്വയംഭരണ പ്രതിനിധികൾ   തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.

സമ്മേളനത്തിന് മുന്നോടിയായി സാംസ്കാരിക ഘോഷയാത്രയും കലാപരിപാടികളും നടക്കും. ലോകകപ്പ്‌ ഫുട്ബോൾ ഫൈനൽ കാണുന്നതിനായി ഉദ്ഘാടനവേദിയിൽ ബിഗ് സ്ക്രീം പ്രദർശനവും ഒരുക്കും. 59 ഇനങ്ങളിലായി 14 ജില്ലകളിൽ നിന്നും 3000ത്തിൽ പരം മത്സരാർത്ഥികൾ ആറു വേദികളിലായി നാല് ദിവസം നീണ്ടുനിൽക്കുന്ന കലാമേളയിൽ പങ്കെടുക്കും.

Post Top Ad