ആറളം ഫാം നാലാം ബ്ലോക്കിൽ കടുവ പശുവിനെ കടിച്ചു കൊന്നു. നാലാം ബ്ലോക്ക് ഓഫീസിൽ നിന്നും 30 മീറ്റർ അകലെയാണ് സംഭവം. ഏതാനും ദിവസങ്ങളായി ഫാമിൽ തന്നെ കടുവ നിലയുറപ്പിച്ചതായാണ് വിലയിരുത്തുന്നത്. ഫാം സൂപ്പർവൈസർ സായിയാണ് പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയത്.