ഇരിട്ടി : പെരുമ്പറമ്പ് ഭാവന കലാകായിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഇക്കോ പാർക്ക് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം 7 മണിക്ക് ആരംഭിക്കും, പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ജനുവരി 5 ന് വരെ നടക്കുന്ന ടൂർണമെന്റിൽ ജില്ലയിലെ പ്രമുഖ ടീമുകൾ മത്സരിക്കും.വിജയിക്കുന്ന ടീമിന് മന്ദബേത്ത് നാണു സ്മാരക ക്യാഷ് പ്രൈസും ട്രോഫിയും, റണ്ണേഴ്സിന് ഒ. ടി ഗംഗധരൻ സ്മാരക ക്യാഷ് പ്രൈസും ട്രോഫിയുമാണ് സംഘടകർ ഒരുക്കിയിട്ടുള്ളത്. നാടിന്റെ ഉത്സവമാക്കി മാറ്റിയ ടൂർണമെന്റ് കണ്ടാസ്വദിക്കുന്നതിനു സ്ത്രീകൾക്ക് പ്രത്യേക ഇരിപ്പിടം ഉൾപ്പെടെ തയ്യാറാക്കിയിട്ടുണ്ട്
Sunday 25 December 2022
Home
Unlabelled
ഇരിട്ടി പെരുമ്പറമ്പിൽ ജില്ലതല സെവെൻസ് ഫുട്ബോൾ ടൂർണമെന്റിനു ഇന്ന് തുടക്കം
ഇരിട്ടി പെരുമ്പറമ്പിൽ ജില്ലതല സെവെൻസ് ഫുട്ബോൾ ടൂർണമെന്റിനു ഇന്ന് തുടക്കം
About We One Kerala
We One Kerala