കേളകം: സ്കൂൾ വിദ്യാർഥിനിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തി, പ്രചരിപ്പിച്ച കേസിൽ പ്ലസ് ടു വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമമനുസരിച്ച് വിദ്യാർഥിക്ക് എതിരെ കേസ് റജിസ്റ്റർ ചെയ്തു. രാത്രി വൈകി വിദ്യാർഥിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ വിദ്യാർഥിനി പരാതി നൽകിയതിനെ തുടർന്നാണു കേളകം പൊലീസ് അന്വേഷണം ആരംഭിച്ചത്. ഈ പെൺകുട്ടിയുടെ കൈയിൽ അണിഞ്ഞിരുന്ന സ്വർണാഭരണം, വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി കൈക്കലാക്കിയതായും പരാതിയുണ്ട്. സമാനരീതിയിൽ, മറ്റു വിദ്യാർഥിനികളെ കൂടി കെണിയിൽ പെടുത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.