സ്‌കൂൾ കലോത്സവ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Friday, 30 December 2022

സ്‌കൂൾ കലോത്സവ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും

 


സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം കോഴിക്കോട്‌ ഗവ. മോഡൽ ഹയർസെക്കന്ററി സ്കൂളിൽ 2023 ജനുവരി 2 തിങ്കളാഴ്ച 11 മണിയ്ക്ക് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. പ്രസ്തുതചടങ്ങിൽ രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാനും തിരുവമ്പാടി എം.എൽ.എ. യുമായ ലിന്റോജോസഫ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ കലോത്സവത്തിന്റെ ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷൻ കെ ജീവൻബാബു ഐ.എ.എസ്. ജനറൽകൺവീനർ സി.എ. സന്തോഷ്,ഡോ. അനിൽ പി.എം. ആർ.ഡി.ഡി. കോഴിക്കോട്, ശ്രീ. മനോജ്കുമാർ.സി , ഡി.ഡി.ഇ. കോഴിക്കോട് തുടങ്ങിയവരുടെ സാന്നിധ്യമുണ്ടാകും.

കലോത്സവത്തിലെ അപ്പീലുകൾ സംബന്ധിച്ച ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. സ്കൂൾ കലോത്സവം ആർഭാടത്തിനും അനാരോഗ്യകരമായ കിടമത്സരത്തിനും വേദിയാകരുത്. കലോത്സവത്തിലെ വിജയമല്ല, പങ്കാളിത്തമാണു പ്രധാനമെന്ന നിരീക്ഷണം പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.ആരോഗ്യകരമായ മത്സരമാണ് കലോത്സവത്തിൽ ഉണ്ടാകേണ്ടത്. സംസ്ഥാന കലോത്സവത്തിൽ സ്റ്റേജ് സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണം. വിജയവും പരാജയവും ആപേക്ഷികമാണ്. മത്സരത്തിലെ പങ്കാളിത്തമാണ് പ്രധാനം. അവസരങ്ങളിലെ തുല്യതയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കുക. കലോത്സവ മാനുവൽ പരിഷ്കരണം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്. കാലാനുസൃതമായ മാറ്റങ്ങൾ എല്ലാ മേഖലയിലും ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.


Post Top Ad