കാഠ്മണ്ഡു :സ്ത്രീകളെ വശീകരിക്കാൻ കഴിവുള്ള ചാൾസ് പ്രേമം നടിച്ച് സ്ത്രീകളെ കൊലചെയ്യുന്നതിലൂടെയാണ് ചാൾസ് ശോഭരാജിന് ബികിനി കില്ലർ എന്ന പേര് വന്നത്. മുപ്പത്തോളം സ്ത്രീകളെ കൊലചെയ്തിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക് . വിദേശ ടൂറിസ്റ്റുകളെ പ്രേമo നടിച്ച് വശീകരിച്ച് ലഹരി കൊടുത്ത് കൊലപ്പെടുത്ത ലാണ് ചാൾസിന്റെ രീതി.
കൊല്ലപ്പെട്ട ടൂറിസ്റ്റുകളുടെ പാസ്പോര്ട്ട് ഉപയോഗിച്ച് രാജ്യം കടക്കുന്ന ചാൾസ് കുപ്രസിദ്ധ ആൾമാറാട്ടക്കാരനുമാണ് .ഫ്രഞ്ച് പൗരനായ ചാൾസിന്റെ പിതാവ് ഇന്ത്യക്കാരനാണ് .നേപ്പാളിലുo,ഇന്ത്യയിലുമാണ് കൊലപാതകം ഏറെയും നടത്തിയത്.
ഇന്ത്യയിലും,നേപ്പാളിലുമായി 40 വര്ഷം തടവിലായിരുന്നു ചാൾസ്.