ഹത്ത ഹണി ഫെസ്റ്റിഫലിന് തുടക്കമായി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 27 December 2022

ഹത്ത ഹണി ഫെസ്റ്റിഫലിന് തുടക്കമായി

 


ഹത്ത ഹണി ഫെസ്റ്റിഫലിന് തുടക്കമായി. ഹത്തയിലെ മുനിസിപ്പാലിറ്റി ഹാളിലാണ് പരിപാടി നടക്കുന്നത്. ഫെസ്റ്റിവലിന്റെ ഏഴാമത് സീസണാണ് പുരോഗമിക്കുന്നത്. ഈ മാസം 31 വരെ മേള നീണ്ടുനിൽക്കുംയുഎഇയിലെ തേൻ വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുക, ആവശ്യമായ സഹായം നൽകുക, പൗരന്മാർക്ക് വ്യാപാരത്തിന് സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന മേളയുടെ ഏഴാമത് സീസണാണ് ഇത്തവണത്തേത്..ഹത്ത മുനിസിപ്പാലിററി ഹാളിൽ നടക്കുന്ന മേളയിൽ യുഎഇ ഒമാൻ എന്നിവിടങ്ങളിലെ തേൻ പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്.ഫെസ്റ്റിവൽ വേദിയിലുള്ള തേനുകൾ പരിശോധിച്ച് അവയുടെ ഗുണമേൻമ അറിയുന്നതിനായി തേനുത്പാദകർക്കും ഉപഭോക്താക്കൾക്കും അവസരമുണ്ട്. ഇതിനായി ദുബൈ സെൻട്രൽ ലബോറട്ടറിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.മേഖലയിലെ തേൻ ഉത്പാദനത്തിന്റെ പ്രത്യേകതകൾ വിവരിക്കുന്നതാണ് ഫെസ്റ്റിവൽ എന്ന് ദുബൈ മുനിസിപ്പാലിറ്റിയിലെ പരിസ്ഥിതി, ആരോഗ്യ സുരക്ഷാ ഏജൻസി ആക്ടിങ്ങ് സിഇഒ ആയ ആലിയ അൽ ഹർമൂദി പറഞ്ഞു. 50 ഓളം എമിറാത്തി തേനീച്ച കർഷകരാണ് ഇത്തവണ ഫെസ്റ്റവലിൽ പങ്കെടുക്കുന്നത്. തേനീച്ച കൃഷിയുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളും പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് എട്ട് മണി വരെ നടക്കുന്ന ഫെസ്റ്റിവൽ ഡിസംബർ 31 നാണ് അവസാനിക്കുക.

00:00
00:00 / 03:55
Copy video url
Play / Pause
Mute / Unmute
Report a problem
Language
Share
Vidverto Player

Post Top Ad