യുഎസില്‍ അതിശൈത്യം തുടരുന്നു; മരണം 56 ആയി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 27 December 2022

യുഎസില്‍ അതിശൈത്യം തുടരുന്നു; മരണം 56 ആയി

 


അമേരിക്കയില്‍ അതിശൈത്യം രൂക്ഷമായി തുടരുന്നു. ശീതക്കൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലും മരണം 56 ആയി. ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജപ്പാനിലും കാനഡയിലും ജനജീവിതം പ്രതിസന്ധിയിലാണ്. നാല്‍പ്പത്തി അഞ്ച് വര്‍ഷത്തിനിടയുണ്ടായ ഏറ്റവും വലിയ ശീതക്കാറ്റാണ് അമേരിക്കയില്‍. ജപ്പാനില്‍ അതിശൈത്യത്തില്‍ 17 പേര്‍ മരിച്ചു. വരും ദിവസങ്ങളിലും സ്ഥിതി രൂക്ഷമാകുമെന്ന് മുന്നറിയിപ്പുണ്ട്.അമേരിക്കയില്‍ നിരവധിപേര്‍ വീടുകളില്‍ കുടുങ്ങി. ആയിരക്കണക്കിനു വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങി. മണിക്കൂറില്‍ 64 കിലോമീറ്ററിലേറെ വേഗത്തില്‍ വീശുന്ന ശീതക്കൊടുങ്കാറ്റില്‍ ആഭ്യന്തരരാജ്യാന്തര വിമാനസര്‍വീസുകള്‍ മുടങ്ങി. ബഫലോ നഗരത്തിലാണ് ഏറ്റവും അധികം നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്.മഞ്ഞുമൂടിയതിനാല്‍ വിവിധയിടങ്ങിളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായി. കാനഡയ്ക്കു സമീപം ഗ്രേറ്റ് തടാകം മുതല്‍ മെക്‌സിക്കോ അതിര്‍ത്തിയിലെ റിയോ ഗ്രാന്‍ഡെ വരെ ശീതക്കാറ്റ് അനുഭവപ്പെട്ടു. ഈ മേഖലയില്‍ അന്തരീക്ഷമര്‍ദം വീണ്ടും കുറയുന്നത് കൊടുങ്കാറ്റു ശക്തിപ്പെടാനുള്ള സൂചനയാണെന്നാണു വിലയിരുത്തല്‍.

Post Top Ad