പൊക്കമില്ലായ്മയാണെൻ പൊക്കം; ഗിന്നസ് റെക്കോർഡ് നേടി അഫ്ഷിൻ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 17 December 2022

പൊക്കമില്ലായ്മയാണെൻ പൊക്കം; ഗിന്നസ് റെക്കോർഡ് നേടി അഫ്ഷിൻ


ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യൻ എന്ന റെക്കോർഡ് ഇറാൻ സ്വദേശിയായ അഫ്ഷിൻ ഇസ്മായിൽ ഗദർസാദെക്ക് സ്വന്തം. ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് ദുബായ് മീഡിയ സിറ്റിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന ചടങ്ങിൽ അധികൃതർ കൈമാറി. കൊളംബിയയിൽ നിന്നുള്ള എഡ്വാർഡ് നിനോ ഹെർണാസ് എന്ന വ്യക്തിയുടെ റെക്കോർഡ് ആണ് അഫ്ഷിൻ മറികടന്നിരിക്കുന്നത്. ഒരുകാലത്ത് അഫ്ഷിന്റെ അവസ്ഥയെ ഓർത്ത് മാതാപിതാക്കൾ വളരെയധികം വിഷമിച്ചിരുന്നു. രണ്ട് വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന് വളർച്ച ഉണ്ടാവില്ലെന്ന് അവർ അറിഞ്ഞത്. ഒരു സാധാരണ കർഷക കുടുംബത്തിന് താങ്ങാവുന്നതിലും മേലെയായിരുന്നു ചികിത്സാ ചിലവുകൾ. എന്നാൽ ഗർഭിണി ആയിരിക്കുമ്പോൾ രണ്ട് തവണ കുട്ടികളെ നഷ്ടപ്പെട്ട മാതാവ് ഖാത്തൂൻ മകനെ പൊന്നുപോലെ വളർത്തി. ഫ്രൂട്ട് ഫാമിൽ ജോലി ചെയ്തിരുന്ന മാതാവും, നിർമ്മാണ തൊഴിലാളിയായ പിതാവും മാറിമാറിയാണ് കുഞ്ഞിനെ പരിചരിച്ചത്. ഈ റെക്കോർഡിന് മാന്ത്രിക ശക്തി ഉണ്ടെന്നും, നേരം പുലർന്നപ്പോൾ അതെന്നെ പ്രശസ്തനാക്കിയിരിക്കുന്നു എന്നുമാണ് ഇറാൻ പ്രവിശ്യയായ അസർബൈജാനിലെ ബുക്കാനിൽ ഒരു ഗ്രാമത്തിൽ ജനിച്ച 21കാരനായ അഫ്ഷിൻ പറഞ്ഞത്. 65.24 സെന്റി മീറ്റർ ആണ് അഫ്ഷിന്റെ ഉയരം. നാട്ടിൽ ഏവർക്കും പ്രിയങ്കരനായ അദ്ദേഹത്തിന് കുർദിഷ്, പേർഷ്യൻ ഭാഷകളും വശമുണ്ട്. മാതാപിതാക്കളെ സംരക്ഷിക്കുക എന്നതാണ് അഫ്ഷിന്റെ ലക്ഷ്യം. ഇങ്ങനൊരു മകനെ ലഭിച്ചതിൽ ദൈവത്തോട് നന്ദി പറയുകയാണ് മാതാപിതാക്കൾ.

Post Top Ad