വീഡിയോ ഗെയിമിൽ തോൽപ്പിച്ച സഹപാഠിയെ 10 വയസുകാരൻ വെടിവച്ചു കൊന്നു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 18 January 2023

വീഡിയോ ഗെയിമിൽ തോൽപ്പിച്ച സഹപാഠിയെ 10 വയസുകാരൻ വെടിവച്ചു കൊന്നു



മെക്സിക്കൻ സംസ്ഥാനമായ വെരാക്രൂസിൽ 10 വയസുകാരൻ സഹപാഠിയെ വെടിവച്ചു കൊന്നു. വീഡിയോ ഗെയിമിൽ തോൽപ്പിച്ചതിൻ്റെ ദേഷ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. വീട്ടിൽ നിന്ന് തോക്ക് എടുത്ത് 11 വയസ്സുകാരന്റെ തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ കുട്ടിയും കുടുംബവും രക്ഷപ്പെട്ടു.വീഡിയോ ഗെയിമുകൾ വാടകയ്ക്ക് നൽകുന്ന കടയിൽ ഞായറാഴ്ചയാണ് സംഭവം. ഗെയിമിൽ പരാജയപ്പെട്ടതോടെ കുട്ടി അസ്വസ്ഥനായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പിന്നലെ വീട്ടിൽ സൂക്ഷിച്ചിരുന്ന തോക്ക് എടുത്ത് കടയിലേക്ക് തിരിച്ചെത്തി. ശേഷം 11 വയസ്സുകാരന്റെ തലയ്ക്ക് നേരെ വെടിയുതിർത്തു. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

നീതി ലഭിക്കാൻ സഹായിക്കണമെന്ന് ഇരയുടെ അമ്മ ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാപിതാക്കൾ നിരുത്തരവാദപരമായി തോക്ക് മേശപ്പുറത്ത് വച്ചതാണ് മകൻ്റെ മരണത്തിന് കാരണമെന്നും അവർ കുറ്റപ്പെടുത്തി. മയക്കുമരുന്ന് കടത്തുകാർ തമ്മിലുള്ള യുദ്ധങ്ങൾ കാരണം മെക്സിക്കോയിലെ ഏറ്റവും അക്രമാസക്തമായ സംസ്ഥാനങ്ങളിലൊന്നാണ് വെരാക്രൂസ്.

Post Top Ad