ശ്രീ വൈത്തൂർ കാലിയാർ ക്ഷേത്രം ഊട്ട് മഹോത്സവം 26 വരെ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Friday, 13 January 2023

ശ്രീ വൈത്തൂർ കാലിയാർ ക്ഷേത്രം ഊട്ട് മഹോത്സവം 26 വരെ


ഉളിക്കൽ: വടക്കേ മലബാറിലെ ചരിത്രപ്രസിദ്ധവും ഗൗരി ശങ്കരന്മാർ സ്വയംഭൂ ചൈതന്യമായി നിലകൊള്ളുന്ന അത് വിശിഷ്ടമായതുമായ ശ്രീ വയത്തൂർ കാലിയാർ ക്ഷേത്രത്തിലെ ഊട്ടു മഹോത്സവം മലയാളികളും കുടക് ദേശവാസികളും സംയുക്തമായി ആഘോഷിച്ചു വരുന്നതാണ് ഈ വർഷത്തെ ഊട്ടു മഹോത്സവം ക്ഷേത്ര അടിയന്തരങ്ങൾക്ക് പുറമേ വിവിധ കല സാംസ്കാരിക പരിപാടികളോടെ 2023 ജനുവരി 26 വരെ നടത്തപ്പെടുന്നു. തിരുവത്താഴം അരി അളവു ഉത്സവാരംഭം കുഴിയടുപ്പിൽ തീയിടൽ എന്നീ ചടങ്ങുകൾ ഇന്നലെ നടന്നു. ഇന്ന് സംക്രമ പൂജയും വിശേഷാൽ നിവേദ്യവും നടക്കും. 14 മുതൽ 26 വരെ ശ്രീഭൂതബലിയും സംക്രമ പൂജയും വിശേഷാൽ നിവേദ്യവും നടക്കും. ജനുവരി 22 ഞായർ കുടക് പുഗ്ഗേര മനക്കാരുടെ (പേറളവ്‌) അരി അളവ്, തായമ്പക, കുടകളുടെ പാട്ട്, വലിയ തിരുവതാഴം, അരി അളവും. ജനുവരി 23 തിങ്കൾ കുടക് ദേശവാസികളുടെ അരി അളവ് (പേറളവ്‌), ഋഷഭാഞ്ജലി (കാളകളെ തൊഴീക്കൽ).ഹരിജനങ്ങളുടെ കാഴ്ചവരവ്, കളമെഴുത്തും പാട്ടും 1200 നാളികേരം ഉടയ്ക്കൽ. ജനുവരി 24 ചൊവ്വ നാരായണീയ പാരായണം, നെയ്യ് അമൃത് എഴുന്നള്ളത്ത്, ആനപ്പുറത്തെഴുന്നള്ളത്ത്, തിടമ്പ് നൃത്തം,  പടിയൂർ ദേശവാസികളുടെ ഓമനക്കാഴ്ച വരവ്. ജനുവരി 25 ബുധൻ നെയ്യാട്ടം, കുടക് കോമരങ്ങളുടെ കൂടിക്കാഴ്ച, നെയ്യ് അമൃത് വ്രതക്കാരുടെ അടീലൂണ്. ജനുവരി 26 വ്യാഴം പള്ളിവേട്ട എഴുന്നുള്ളത്ത്, തിടമ്പ് നൃത്തം, തിടമ്പ് എഴുന്നള്ളത്തും നൃത്തവും. ജനുവരി 28 ശനി നീലക്കാളി കാവിൽ തെയ്യം, ഭഗവതിയുടെ എഴുന്നള്ളത്ത്. ജനുവരി 15 ഞായർ ഊട്ടു കാഴ്ച, ഉദ്ഘാടന സമ്മേളനം, ചാക്യാർകൂത്ത്. ജനുവരി 16 തിങ്കൾ ഭക്തജന സന്ധ്യ, തിരുവാതിര, കീർത്തനം, നൃത്തം, നാദധാര.ജനുവരി 17 ചൊവ്വ ഭജന, ഓട്ടൻതുള്ളൽ, നൃത്തം. ജനുവരി 18 ബുധൻ അരങ്ങേറ്റം, നങ്ങ്യാർകൂത്ത്, നാദധാര. ജനുവരി 19 വ്യാഴം ഭക്തിഗാനമേള, ആധ്യാത്മിക പ്രഭാഷണം. ജനുവരി 20 വെള്ളി ഭക്തിഗാനമേള, സംഘനൃത്തം, പാട്ട് അരങ്ങ്, സെമി ക്ലാസിക്കൽ ഡാൻസ്.ജനുവരി 21 ശനി സാംസ്കാരിക സമ്മേളനം നൃത്തം എസ് എസ് ഓർഗസ്ട്ര പയ്യന്നൂർ അവതരിപ്പിക്കുന്ന ഗാനമേള,തിരുവാതിര ജനുവരി 22 ഞായർ  ചെണ്ട വയലിൻ കീബോർഡ് ,തിരുവാതിര പ്രശസ്ത സിനിമാ സംഗീത സംവിധായകൻ ഡോക്ടർ രഘുനാഥ് നയിക്കുന്ന ഗാനമേള ജനുവരി 23 തിങ്കൾ നൃത്ത മൃത്യങ്ങൾ,തിരുവാതിര, നൃത്ത സന്ധ്യ,തിറ ആട്ടംജനുവരി 24 ചൊവ്വ  സിനിമാറ്റിക് ഡാൻസ്,  ക്ലാസിക്കൽ ഡാൻസ്, ബ്രേക്ക്ഡാൻസ് , ഗ്രൂപ്പ്‌ഡാൻസ്,ആധ്യാത്മിക പ്രഭാഷണം, നൃത്ത സംഗീത നാടകം ബ്രഹ്മാണ്ഡ നായകൻ ,താലപ്പൊലി ഘോഷയാത്ര.

Post Top Ad