പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 13 January 2023

പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം

 


മണിക്കടവ്: പെൺകുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ശാരീരിക ക്ഷമത ഉറപ്പു വരുത്തുന്നതിനുമായി സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി മണിക്കടവ് സെൻറ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിൽ കരിയർ ഗൈഡൻസ് ആൻ്റ് അഡോളസെൻ്റ് കൗൺസിലിങ്ങ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ മുപ്പത് പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുന്ന  കരുത്ത് എന്ന പ്രോഗ്രാമിൻ്റെ  ഉദ്ഘാടനം ഉളിക്കൽ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഷാജി നിർവ്വഹിച്ചു

.സ്കൂൾ മാനേജർ  റവ. ഫാദർ പയസ് പടിഞ്ഞാറെ മുറിയിൽ അധ്യക്ഷത വഹിച്ചു .പി റ്റി എ പ്രസിഡണ്ട് ബേബി എടത്തട്ടേൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ ജാൻസി കുന്നേൽ, ഒ.വി ഷാജു ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ, അധ്യാപക പ്രതിനിധി ശോഭ ടോം എന്നിവർ ആശംസകൾ നേർന്നു.


കരാട്ടെ പരിശീലകൻ സന്തോഷ് മാത്യു കരാട്ടെ പ്രോഗ്രാമിൻ്റെ വിശദീകരണവും, പരിശീലനം ലഭിച്ച മുപ്പത് പെൺകുട്ടികളുടെകരാട്ടെ പ്രദർശനത്തിന് നേതൃത്വവും നൽകി.സ്റ്റാഫ്  സെക്രട്ടറി പ്രസാദ് പി.എ സ്വാഗതം ആശംസിച്ച ചടങ്ങിൽ കരുത്ത് കോഡിനേറ്റർ രേഷ്മ റോബർട്ട് നന്ദി രേഖപ്പെടുത്തി.ഉദ്ഘാടന ചടങ്ങിന് ശേഷം പെൺകരുത്ത് വിളിച്ചോതുന്ന കരാട്ടെ പ്രദർശനം കാണികൾക്ക് നവ്യാനുഭവം ആയിരുന്നു.


Post Top Ad