‘348 തപാല്‍ വോട്ടെണ്ണിയാല്‍ എല്‍ഡിഎഫ് ജയിക്കും’; പെരിന്തല്‍മണ്ണയില്‍ ബാലറ്റ് കാണാതായ സംഭവത്തില്‍ കെപിഎം മുസ്തഫ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 19 January 2023

‘348 തപാല്‍ വോട്ടെണ്ണിയാല്‍ എല്‍ഡിഎഫ് ജയിക്കും’; പെരിന്തല്‍മണ്ണയില്‍ ബാലറ്റ് കാണാതായ സംഭവത്തില്‍ കെപിഎം മുസ്തഫ

 ‘


പെരിന്തല്‍മണ്ണ മണ്ഡലത്തിലെ പോസ്റ്റല്‍ ബാലറ്റുകള്‍ കാണാതായ സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണവുമായി എല്‍ഡിഎഫ് സ്ഥാനാത്ഥിയായിരുന്ന കെപിഎം മുസ്തഫ. 348 തപാല്‍ വോട്ടുകള്‍ എണ്ണിയാല്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് കെപിഎം മുസ്തഫ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതില്‍ ഇനിയും തനിക്ക് വിശ്വാസമില്ലെന്ന് കെപിഎം മുസ്തഫ പറഞ്ഞു.

പോസ്റ്റല്‍ വോട്ടുകള്‍ കാണാനില്ലെന്നായിരുന്നു പെരിന്തല്‍മണ്ണ സബ്കളക്ടറും റിട്ടേണിങ് ഓഫിസറുമായ ശ്രീധന്യ സുരേഷിന്റെ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് വോട്ടിലെ ഈ ക്രമക്കേട് സംഭവിച്ചതെന്നാണ് ഇടത് സ്വതന്ത്രനായി മത്സരിച്ച കെപിഎം മുസ്തഫ പറയുന്നത്. എന്നാല്‍ സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ ചില മാഫിയ സംഘങ്ങളാണെന്ന് നജീബ് കാന്തപുരവും പ്രതികരിച്ചു.

2021ലെ തെരഞ്ഞെടുപ്പ് സമയത്ത് അസാധുവാണെന്ന് കാണിച്ച 348 സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ കൂടി എണ്ണണം എന്നാവശ്യപ്പെട്ടാണ് ഇടതുസ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന കെപിഎം മുസ്തഫ കോടതിയെ സമീപിച്ചിരുന്നത്. ബാലറ്റ് പെട്ടി കാണാതായത് കോടതിയുടെ മേല്‍നോട്ടത്തിലോ തെരഞ്ഞെടുപ്പ് കമ്മിഷന്റെ മേല്‍നോട്ടത്തിലോ അന്വേഷിക്കണമെന്ന ആവശ്യമാണ് മുസ്തഫ ഉന്നയിച്ചിരുന്നത്.


Post Top Ad