കണ്ണൂർ : രണ്ട് മാസംകൊണ്ട് വാച്ച് ദി ചിൽഡ്രൻസ് വഴി പോലീസുകാർ പിടികൂടിയത് 500 കുട്ടി കറക്കക്കാരെ. ആദ്യമൊക്കെ ഒരുദിവസം 10 കുട്ടികളെ പിടികൂടിയെങ്കിലും ഇപ്പോൾ അത് നാലായി. ലഹരി മാഫിയ ഉന്നം വെക്കുന്നത് ഇത്തരത്തിലുള്ള ക്ലാസ് കട്ടാക്കി കറങ്ങുന്നവരെയാണ്. പോലീസിനെ ഭയന്ന് ക്ലാസ് കട്ടാക്കി കറങ്ങുന്നവർ ജില്ലയിൽ കുറഞ്ഞിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് വാച്ച് ദി ചിൽഡ്രൻസ് നിയന്ത്രിക്കുന്നത്. ജില്ലയിലെ സ്കൂളുകളിലെ പ്രിൻസിപ്പളും, അദ്ധ്യാപകന്മാരും, പോലീസും അടങ്ങിയ ഗ്രൂപ്പാണത്.