മാഹി : പെട്രോൾ പമ്പുകളിൽ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് ആളുകളെ വഞ്ചിക്കുന്നതായി പരാതി .കേരളത്തെ അപേക്ഷിച്ച് മാഹിയിൽ ഇന്ധനത്തിന് വില കുറവായതിനാൽ ഇന്ധനം നിറക്കാനെത്തുന്നവരെ പമ്പുകളിൽ പെട്രോളും,ഡീസലും സ്റ്റോക്ക് ഉണ്ടായിട്ടും കൃതൃമ ക്ഷാമം സൃഷ്ടിച്ച് ഉപഭോക്താക്കൾക്ക് വില കൂടിയ പ്രീമിയം ഉത്പന്നങ്ങളാണ് നൽകുന്നത് .
ഇതിനെ കുറിച്ച് ഡീലർമാരോട് ചോദ്യം ചെയ്താൽ പ്രീമിയം ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കമ്പനി നിർദ്ദേശമുണ്ടെന്നാണ് മറുപടി .