കണ്ണൂർ :ഒന്നാം പ്ലാറ്റ്ഫോം സ്ഥിതിചെയ്യുന്ന പടിഞ്ഞാറുഭാഗത്തെ ഷോപ്പിംഗ് സമുച്ചയം അടക്കമുള്ള 4.93 ഏക്കർ ഭൂമി വാണിജ്യ ആവശ്യങ്ങൾക്കും,റെയിൽവേ കോളനി നിർമാണത്തിന് കിഴക്കേ കവാട പരിസരത്തെ 2.26 ഏക്കർ ഭൂമിയുമാണ് റയിൽവേ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ആർ എൽ ഡി എ )വഴി സ്വകാര്യ ഗ്രൂപ്പിന് 24.63 കോടി രൂപക്ക് 45 വർഷത്തേക്ക് പാട്ടത്തിന് കൈമാറിയത് .
ഇതോടെ 4,5 പ്ലാറ്റ്ഫോമുകളുടെ നിർമ്മാണവും,റെയിൽവേ സ്റ്റേഷന്റെ ഇരുകവാടങ്ങളിലും പാർക്കിംഗ് സൗകര്യം വർദ്ധിപ്പിക്കുന്നതുമായ വികസന പദ്ധതികൾ വഴി മുട്ടും .നഗര റോഡ് വികസനവും തടസ്സപ്പെടുമെന്ന ആശങ്കയും ഉയരുന്നുണ്ട് .