കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് കാരണം പിണറായി പഞ്ചായത്തിലെ 2, 19 വാർഡുകളിൽ പെട്ട ഏക്കറു കണക്കിന് കൃഷിസ്ഥലത്ത് കൃഷി ചെയ്യാൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ പിണറായി ഗ്രാമ പഞ്ചായത്തിന്റെ മുൻകൈയ്യിൽ പിണറായി വെസ്റ്റ് ,എടക്കടവ് പച്ചക്കറി ക്ലസ്റ്ററുകളുടെ സഹകരണത്തോടെ സി.മാധവൻ സ്മാരക വായനശാലയുടെ സംഘാടനത്വത്തിൽ തളിപ്പറമ്പ്‌ഫോറസ്റ്റ് റേഞ്ചിലെ എം. പാനൽ ഷൂട്ടർമാർ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവൻ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.വി.വേണുഗോപാൽ, വാർഡ് മെമ്പർമാരായ കെ.വിമല, സുമേഷ്, വായനശാല സിക്രട്ടറി അഡ്വ.വി.പ്രദീപൻ , പച്ചക്കറി ക്ലസ്റ്റർ ഭാരവാഹി പി. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.ശ്രീകുമാർ ക്യാപ്റ്റനായുള്ള 25 അംഗ സംഘത്തിൽ വേട്ടനായ്ക്കളുമുണ്ടായിരുന്നു.8 കാട്ടുപന്നികളെയാണ് വെടിവെച്ച് കൊന്നത്.
Sunday, 29 January 2023
Home
Unlabelled
പിണറായി ഗ്രാമ പഞ്ചായത്തിൽ കാട്ടു പന്നികളെ വെടി വച്ചു കൊന്നു
പിണറായി ഗ്രാമ പഞ്ചായത്തിൽ കാട്ടു പന്നികളെ വെടി വച്ചു കൊന്നു

About Weonelive
We One Kerala