ഉളിക്കൽ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഉളിക്കൽ പഞ്ചായത്ത് സമ്മേളനം ഉളിക്കല്ലിൽ വെച്ച് നടന്നു. ഉച്ചയ്ക്ക് മൂന്നു മണിക്ക് നടന്ന പ്രതിനിധി സമ്മേളനം ഐ യു എം എൽ നിയോജക മണ്ഡലം പ്രസിഡന്റ് പി ടി എ കോയമാസ്റ്റർ ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഉളിക്കൽ ടൗണിൽ നടന്ന പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം എം വൈ എൽ ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാൻ നിർവ്വഹിച്ചു.
ഐ യു എം എൽ ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സമ്മേളനത്തോടാനുബന്ധിച്ച് ഉളിക്കൽ ടൗണിൽ ബഹുജന റാലിയും നടന്നു. പരിപാടിയിൽ ടി എൻ എ കാദർ മുഖ്യ പ്രഭാഷണം നടത്തി.