മാംസാഹാരവും നല്‍കും, വെജിറ്റേറിയന്‍ വിവാദത്തില പ്രതികരണവുമായി വി ശിവന്‍കുട്ടി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 4 January 2023

മാംസാഹാരവും നല്‍കും, വെജിറ്റേറിയന്‍ വിവാദത്തില പ്രതികരണവുമായി വി ശിവന്‍കുട്ടി

 


സ്‌കൂള്‍ കലോത്സവത്തിന് നോണ്‍ വെജില്ലാത്തതും പഴയിടം നമ്പൂതിരി പതിവു പാചകക്കാരനാകുന്നതും ചൂണ്ടിക്കാട്ടിയുള്ള സോഷ്യല്‍ മീഡിയ വിവാദത്തില്‍ പ്രതികരണവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കലോത്സവത്തിന് മാംസാഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് വി ശിവന്‍കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. കലോത്സവം അവസാനിക്കാന്‍ ഇനി ആകെയുള്ളത് രണ്ട് ദിവസം മാത്രമാണ്. മാംസാഹാരം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും. അടുത്ത വര്‍ഷം മുതല്‍ ഉറപ്പായും നോണ്‍വെജ് ഭക്ഷണം ഉണ്ടാകുമെന്ന് വി ശിവന്‍കുട്ടി ട്വന്റിഫോറിനോട് വ്യക്തമാക്കി.

കലോത്സവ നടത്തിപ്പില്‍ പരാതിയില്ലാത്തതിനാലാണ് ചിലര്‍ നോണ്‍ വെജ് വിവാദമുണ്ടാക്കുന്നതെന്നാണ് മന്ത്രിയുടെ പ്രതികരണം. 60 വര്‍ഷത്തെ കലോത്സവ ചരിത്രത്തില്‍ ഇല്ലാത്ത വിവാദമാണ് ഇപ്പോള്‍ ഉണ്ടാക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.

ഭക്ഷണത്തെച്ചൊല്ലിയുള്ള ഈ ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയും പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കിയ മെനു പ്രകാരമാണ് ഭക്ഷണം തയാറാക്കുന്നത്. വിവാദങ്ങളോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പഴയിടം ട്വന്റിഫോറിനോട് പറഞ്ഞു.

സര്‍ക്കാര്‍ ഒരു ജോലി ഏല്‍പ്പിച്ചു. അത് വൃത്തിയായി നിറവേറ്റുക എന്നതാണ് തന്നെ സംബന്ധിച്ച് പ്രധാനമെന്ന് പഴയിടം നമ്പൂതിരി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ജാതിയുടെ ഉള്‍പ്പെടെ പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഒന്നും തന്നെ ബാധിക്കുന്ന വിഷയങ്ങളല്ലെന്നും പഴയിടം പറയുന്നു. നല്ല ബുദ്ധിമുട്ടുള്ള ജോലിയാണ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. അത് ഭംഗിയായി നിര്‍വഹിക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ള കാര്യമെന്നും പഴയിടം പ്രതികരിച്ചു.

Post Top Ad