രണ്ട് ലോറിയിലായി കടത്തിയ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 14 January 2023

രണ്ട് ലോറിയിലായി കടത്തിയ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി





മലപ്പുറം എടപ്പാളിൽ വൻ നിരോധിത പുകയില വേട്ടയുമായി എക്സൈസ്. രണ്ട് ലോറിയിലായി കടത്തിയ ഒരു കോടി രൂപയുടെ ഇരുപത് ടൺ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പട്ടാമ്പി ഞാങ്ങാട്ടിരി കുരിപ്പറമ്പില്‍ രമേഷ് (44), വല്ലപ്പുഴ കാളപറമ്പില്‍ അലി (47 ), തിരുവനന്തപുരം നെടുമങ്ങാട് ഇടിഞ്ഞാര്‍, കിഴക്കുംകര ഷമീര്‍ (38) എന്നിവരെ കസ്റ്റഡിയിലെടുത്തു.

ഹാൻസ്, കൂൾലിപ്പ്, ശംഭു ഉൾപ്പെടെ ഒരു കോടിയോളം രൂപയുടെ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. എക്സൈസ് ഉത്തരമേഖല കമ്മീഷണർ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കേരളത്തിലെ ഏറ്റവും വലിയ നിരോധിത പുകയില വേട്ടയാണിതെന്ന് എക്സൈസ് അറിയിച്ചു.

രണ്ടു ട്രക്കുകളിലായി കടത്തിയ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. എടപ്പാൾ വട്ടംകുളത്തെ ഗോഡൗണില്‍ പുകയില ഉത്പ്പന്നങ്ങള്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ബിസ്ക്കറ്റ് ഗോഡൗണിന്റെ മറവിലായിരുന്നു വട്ടംകുളത്ത് പുകയില എത്തിച്ചത്.

Post Top Ad