പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ വൻ തീപിടുത്തം. ശാന്തി ഹോട്ടലിനോട് ചേർന്നുള്ള ബേക്കറിയിലാണ് തീപിടിത്തമുണ്ടായത്. നാലുകടകൾ കത്തിനശിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഗ്യാസ് ചോർന്നതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. അതേസമയം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തീ അണക്കാൻ ശ്രമിക്കുന്നതിനെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു.