ഹെൽമെറ്റ് തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Tuesday, 24 January 2023

ഹെൽമെറ്റ് തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം


● നിയമം പാലിക്കുന്നു എന്ന് വരുത്തി തീർക്കാനുള്ള കുറുക്കുവഴിയായി വിലകുറഞ്ഞ ഹെൽമെറ്റുകൾ വാങ്ങാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കുക, അപകട സമയത്ത് ഒരു പക്ഷെ വിലകുറഞ്ഞ ഹെൽമെറ്റ് കൂടുതൽ പരിക്കുകൾ സൃഷ്ടിച്ചേക്കാം.


● ഹെൽമെറ്റ് തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ:

സർട്ടിഫിക്കറ്റ്

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് അംഗീകരിച്ചിട്ടുള്ള ഹെൽമെറ്റുകൾക്ക് ഐഎസ്ഐ മുദ്രണമുണ്ടാകും. ഇത്തരം ഹെൽമെറ്റുകൾ മാത്രമാണ് ഇന്ത്യൻ ഗതാഗത നിയമങ്ങൾ അനുശാസിക്കുന്ന സുരക്ഷ ഉറപ്പു നൽകുന്നുള്ളൂ. ഹെൽമെറ്റിന് പിൻ ഭാഗത്തായാണ് സാധാരണ ഐഎസ്ഐ സ്റ്റിക്കറ്റ് പതിപ്പിക്കാറ്. വ്യാജമായി ഐഎസ്ഐ സ്റ്റിക്കറുകൾ പതിപ്പിച്ച ധാരാളം വില കുറഞ്ഞ ഹെൽമെറ്റുകൾ ലഭ്യമാണ്. അതിനാൽ ശെരിയയായ ഐഎസ്ഐ മാർക്ക് ആണോ ഹെൽമെറ്റിൽ വാങ്ങുന്നതിനു മുൻപ് ഉറപ്പു വരുത്തുക.


 നിർമിത വസ്തു: ഹെൽമെറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന മെറ്റീരിയൽ അപകടസമയത്ത് ഒരു നിശ്ചിത അളവിലെങ്കിലും ഡ്രൈവറുടെ തലയ്ക്ക് സംരക്ഷണം നൽകുന്നതായിരിക്കണം.


 ആകൃതി: 

ഓരോരുത്തരുടെയും തലയുടെ ആകൃതി വ്യത്യസ്തമാണ്. അതിനനുസരിച്ച് വൃത്താകൃതിയിലുള്ള ഓവല്‍, ഇന്റര്‍മീഡിയറ്റ് ഓവല്‍, നീണ്ട ഓവല്‍ എന്നീ മൂന്ന് ആകൃതികളില്‍ ഹെല്‍മെറ്റുകള്‍ ലഭ്യമാണ്. കണ്ണാടി ഉപയോഗിച്ച് നിങ്ങളുടെ തലയുടെ ആകൃതി മനസ്സിലാക്കി ശേഷം ശരിയായ ഹെല്‍മെറ്റ് തിരഞ്ഞെടുക്കാം.


വലുപ്പം: ഓരോരുത്തരുടെയും തലയുടെ വലുപ്പവും വ്യത്യസ്തമാണ്.  ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ വലുപ്പം രേഖപ്പെടുത്തിയിരിക്കുന്ന ടാഗ് അതിനൊപ്പമുണ്ടെന്ന് ഉറപ്പാക്കുക. എല്ലാ വലിപ്പത്തിലുമുള്ള ഹെല്‍മെറ്റിന്റെ ഷെല്‍ ലഭ്യമാണ്. എന്നിരുന്നാലും, ഹെല്‍മെറ്റില്‍ തല ശരിയായി ഫിറ്റ് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കി വേണം വാങ്ങാന്‍.


വായുസഞ്ചാരം:  മികച്ച വായു പ്രവാഹവും ഉള്ള ഓഫ് റോഡ് ഹെല്‍മെറ്റുകളാണ് തിരഞ്ഞെടുക്കേണ്ടത്. വിയർപ്പ് വലിച്ചെടുക്കാൻ കഴിയുന്നതും ചൂട് വർധിക്കാത്തതുമായ  ഹെൽമെറ്റ് വാങ്ങുക.

 

കവറേജ്: തല മുഴുവൻ മൂടുന്ന ഫുൾ ഫേസ് ഹെൽമെറ്റുകളാണ് ഏറ്റവും അധികം സുരക്ഷ നൽകുന്നത്.


വൈസർ: ഹെൽമെറ്റ്  വൈസർ വ്യക്തമായതോ (transparent) നിറമുള്ളതോ ആയ മെറ്റീരിയലിൽ ആണ് നിർമിച്ചിരിക്കുന്നത്. Transparent ആയതും UV സംരക്ഷണം നൽകുന്നവയാണ് അഭികാമ്യം.


ഭാരം: 1200 മുതൽ 1350 ഗ്രാം ഭാരം വരുന്ന ഹെൽമെറ്റുകളാണ് ഏറ്റവും ഉത്തമം. ഭാരം കൂടുതലുള്ള ഹെൽമെറ്റുകൾ പലപ്പോഴും കൂടുതൽ സുരക്ഷാ നൽകുന്നു എന്നൊരു തെറ്റിദ്ധാരണയുണ്ട്. അസ്വസ്ഥതയുണ്ടാക്കുക മാത്രമല്ല കഴുത്തിലെ മസിലുകൾക്ക് ആവശ്യമില്ലാതെ സമ്മർദ്ദം നൽകും ഇത്തരം ഹെൽമെറ്റുകൾ. ഓരോ ഹെൽമെറ്റിന്റെയും ഭാരത്തെപ്പറ്റി ഹെൽമെറ്റിനകത്തുള്ള സ്ലിപ്പിൽ പ്രതിപാദിച്ചിട്ടുണ്ടാകും.


ചിൻ സ്ട്രാപ്സ്: ചിൻ സ്ട്രാപ്പ് ഉപയോഗിച്ച് ഹെൽമെറ്റ് സുരക്ഷിതമായി താടിയിൽ ഉറപ്പിക്കാനാവണം. ചിൻസ്ട്രാപ് ഇട്ടു ഹെൽമറ്റ് കൃത്യമായി ഉപയോഗിച്ചാൽ അപകടങ്ങളുടെ ആഘാതം കുറയ്ക്കാനാകും . ഇങ്ങനെ സംഭവിക്കണമെങ്കിൽ ചിൻസ്ട്രാപ് മുറുക്കി ഹെൽമറ്റ് തലയിൽ യഥാസ്ഥാനത്തുണ്ടെന്ന് ഉറപ്പാക്കണം.


ഒതുക്കം: ഹെൽമെറ്റ് ധരിച്ച ശേഷം തല മുന്നോട്ടും താഴോട്ടും വേഗത്തിൽ ചലിപ്പിക്കുക. ഹെൽമെറ്റിന്റെ സ്ഥാനം തെറ്റുന്നുണ്ടെങ്കിൽ ഫിറ്റിങ് ശരി ആയില്ല എന്ന് ചുരുക്കം. വലിപ്പം ഒരല്പം കുറവുള്ള ഹെൽമെറ്റ് തിരഞ്ഞെടുക്കുക. മാത്രമല്ല ഹെല്മെറ്റിനകത്തെ പാഡിങ്ങും കവിൾ ഭാഗവും ചേർന്നിരിക്കണം. സ്ട്രാപ്പ് ഇട്ടതിനു ശേഷം ഫിറ്റിങ് സുഖകരമാണോ എന്ന്  നോക്കിയ ശേഷം ഹെൽമെറ്റ് വാങ്ങുക.


Post Top Ad