എൻ എസ് എസ് വളണ്ടിയർമാർ രക്തം ദാനത്തിൽ പങ്കാളികളായി. ആറളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റ് അംഗങ്ങളാണ് സ്പന്ദനം എന്ന പേരിൽരക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത് യൂണിറ്റിലെ മുഴുവൻ വളണ്ടിയമാരും രക്ത ദാനസേനയിൽ അംഗങ്ങളായി. സ്ക്കൂൾ ഹാളിൽ നടന്ന രക്ത ദാന ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്തഗം പി. ഷൈൻ ബാബു നിർവ്വഹിച്ചു.
പി ടി എ പ്രസിഡന്റ് പ്രേമദാസൻ കൊച്ചോത്ത് അദ്ധ്യക്ഷനായി സ്കൂൾ പ്രിൻസിപ്പാൾ കെ.കെ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു എൻ എസ് എസ് പ്രോഗ്രാം ഓഫീസ്സർ അനു ജോർജ് , തലശേരി ജനറൽ ഹോസ്പിറ്റൽ ഡോക്ട്ടർ അപർണ്ണ ,മെമ്പർ ഷീബാ രവി, ഷറഫുദ്ദീൻ,അദ്ധ്യാപകരായ കെ കെ രാജേഷ്, അനീസ് .എച്ച്, സജു പി ഡേവിസ് തുടങ്ങിയവർ സംസാരിച്ചു.
റിപ്പോർട്ട്: കെ.ബി. ഉത്തമൻ