പാല നഗരസഭാ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി എൽഡിഎഫിൽ തർക്കം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 16 January 2023

പാല നഗരസഭാ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി എൽഡിഎഫിൽ തർക്കം


 പാലാ നഗരസഭാ ചെയർമാൻ സ്ഥാനത്തെ ചൊല്ലി എൽഡിഎഫിൽ തർക്കം. സിപിഐഎം പ്രതിനിധിയായ ബിനു പുളിക്കകണ്ടത്തെ അംഗീകരിക്കില്ല എന്ന നിലപാടിൽ കേരള കോൺഗ്രസ് ഉറച്ചുനിൽക്കുകയാണ്. ബിജെപിയിൽ നിന്ന് സിപിഐഎമിൽ എത്തിയ നേതാവാണ് ബിനു പുളിക്കകണ്ടം2021ലാണ് പാലാ നഗരസഭയിൽ വച്ച് കേരള കോൺഗ്രസ് എംന്റെ പ്രതിനിധിയും നിലവിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ബിജു കൊല്ലംപറമ്പിലിനെ ബിജെപിയിൽ നിന്ന് സിപിഐഎമിൽ എത്തിയ ബിനു പുളിക്കകണ്ടം നഗരസഭയിൽ വച്ച് പരസ്യമായി മർദ്ദിച്ചിരുന്നു. ഇത് വലിയ ചർച്ച ആയിരുന്നു.

നിലവിലെ ധാരണയനുസരിച്ച് നഗരസഭാ ഭരണം അഞ്ച് വർഷക്കാലയളവിൽ രണ്ട് വർഷം കേരള കോൺഗ്രസിനും മൂന്നാമത്തെ ഒരു വർഷം സിപിഐഎമിനും അടുത്ത പിന്നീടുള്ള രണ്ടു വർഷങ്ങൾ കേരള കോൺഗ്രസിനുമാണ്.ആ ധാരണ അനുസരിച്ച് രണ്ടുവർഷങ്ങൾ പൂർത്തിയായി. നിലവിലുള്ള ചെയർമാൻ ആയിരുന്ന ആൻറോ ജോസ് പടിഞ്ഞാറേക്കര കഴിഞ്ഞ ഡിസംബർ 31ന് രാജിവെച്ചു. അടുത്ത ഊഴം ബിനു പുളിക്കകണ്ടത്തിന് ആ കൊടുക്കാമെന്നായിരുന്നു ധാരണ എന്നാണ് സിപിഐഎമിൻ്റെ നിലപാട്. എന്നാൽ, ബിനു പുളിക്കണ്ടത്തെ ഒഴിച്ച് മറ്റ് ആരെ വേണമെങ്കിലും അംഗീകരിക്കാം എന്നാണ് കോൺഗ്രസ് നിലപാട്. എന്നാൽ, നിലവിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ഏക സിപിഐഎം പ്രതിനിധിയാണ് ബിനു പുളിക്കകണ്ടം


.


Post Top Ad