കണ്ണൂര്‍: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരത്തില്‍ ആരംഭിച്ച സാമുവല്‍ ആറോണ്‍ സ്മാരക ലൈബ്രറി വിപുലമാക്കുന്നതിന്റെ ഭാഗമായി പുസ്തകങ്ങള്‍ ജനങ്ങളില്‍ നിന്നും സമാഹരിക്കാന്‍ ഫെബ്രുവരി 15, 16 തീയതികളില്‍ പുസ്തകവണ്ടി ജില്ലയില്‍ പര്യടനം നടത്തുന്നു. ബുധനാഴ്ച രാവിലെ 10 മണിക്ക് പ്രശസ്ത സാഹിത്യകാരന് വാണിദാസ് എളയാവൂര് അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് പുസ്തകവണ്ടി ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്ട്ടിന് ജോര്‍ജ്ജ് അറിയിച്ചു.
നോവല്‍, കവിത, നാടകം, ചെറുകഥ, ലഘുനോവല്‍, രാഷ്ട്രീയ ചരിത്രം, ഇതിഹാസം, വൈജ്ഞാനികം തുടങ്ങി ഏത് വിധ പുസ്തകങ്ങളും പുസ്തകവണ്ടിയില്‍ ഏല്‍പ്പിച്ചുകൊണ്ട് പുതിയൊരു വിജ്ഞാന സമ്പന്നരായ തലമുറയെ വാര്‍ത്തെടുക്കാനുള്ള ഉദ്യമത്തില്‍ പങ്കാളികളാകാമെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
15ന് 10 : 30 പി സി രാമകൃഷ്ണന് വായനശാല 11 : 00 ചക്കരക്കല്‍ 11 : 30 ധര്‍മ്മടം - മമ്പറം, 12 : 00 തലശ്ശേരി, 12 :30 കോടിയേരി , 01 :00 പാനൂര്‍ 01 :30 കൂത്തുപറമ്പ , 03 :00 കോളയാട് ,04 :00 പേരാവൂര്‍ , 05 :00 ഇരിട്ടി
06 :00 മട്ടന്നൂര്‍ 16 ആം തീയതി രാവിലെ ചെറുകുന്ന് , 10 :30 പഴയങ്ങാടി, 11 :00 പയ്യന്നൂര്‍ , 11 :30 ചെറുപുഴ ,12 :00 ആലക്കോട് , 01:00 ഉളിക്കല്‍, 02 :00 ശ്രീകണ്ഠാപുരം , 2:30 ഇരിക്കൂര്‍ , 3 :30 തളിപ്പറമ്പ് ,4 :00 കൊളച്ചേരി ,4 :30 ചിറക്കല്‍ - പുതിയതെരു വില്ലേജ് ഓഫീസ് പരിസരം 5 :00 അഴീക്കോട് - വന്‍കുളത്തു വയല്‍ 5 :30 കണ്ണൂര്‍ - പഴയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് പുസ്തകവണ്ടിയെത്തുക.