ബദരിനാഥ് ഹൈവേയില്‍ ജോഷിമഠില്‍ കണ്ടതിന് സമാനമായ വിള്ളലുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബദരിനാഥ് ഹൈവേയില്‍ ജെപി മുതല്‍ മാര്‍വാരി വരെയുള്ള റോഡില്‍ വിള്ളലുകള്‍ വീണതായി ചമോലി ഡിഎം ഹിമാന്‍ഷു ഖുറാന പറഞ്ഞു. വിള്ളലുകള്‍ ഏത് തരത്തിലുള്ളതാണെന്ന് പരിശോധിച്ചുവരികയാണെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായുള്ള നടപടി ആരംഭിച്ചുകഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ബദരിനാഥ് പരിസരത്ത് ചില വീടുകളില്‍ വിള്ളലുകള്‍ കണ്ടെത്തിയതായി ചില വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. വീടുകളിലെ വിള്ളലുകള്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ പരിശോധിച്ച് സ്ഥിരീകരിക്കുിമെന്നാണ് വിവരം. ശ്രീ കേദാര്‍നാഥ് ധാം തുറക്കുന്നതിനുള്ള തിയതി കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബദരിനാഥ് ദേശീയ പാതയിലും വിള്ളലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അതേസമയം ജമ്മുവിലെ ദോഡയിലെ താത്രി ഗ്രാമത്തില്‍ നിരവധി വീടുകള്‍ക്ക് വിള്ളലുണ്ടായ സംഭവത്തില്‍ ജോഷിമഠിന് സമാനമായ സാഹചര്യമില്ലെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അറിയിച്ചു. പ്രതിഭാസത്തെ ജമ്മു കശ്മീര്‍ ഭരണകൂടം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. അമിതവും വഴിതെറ്റിപ്പിക്കുന്നതുമായ പ്രചാരണം ആരും നടത്തരുത് എന്ന് അദ്ദേഹം വ്യക്തമാക്കി.
Monday, 20 February 2023
Home
Unlabelled
ബദരിനാഥ് ഹൈവേയിലും വിള്ളല്‍; ആശങ്ക പെരുകുന്നു
ബദരിനാഥ് ഹൈവേയിലും വിള്ളല്‍; ആശങ്ക പെരുകുന്നു

About Weonelive
We One Kerala