മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 12 February 2023

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

 


എറണാകുളം പെരുമ്പാവൂരില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രിയുടെ യാത്രയെ തുടര്‍ന്ന് കോണ്‍ഗ്രസ് സമ്മേളനം തടസപ്പെടുത്തിയതിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്നു എന്ന കാരണത്താല്‍ പൊലീസ് പെരുമ്പാലൂര്‍ മേലാമുറിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സമ്മേളനം തടഞ്ഞിരുന്നു.അതിനിടെ മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനിടെ പൊലീസ് മോശമായി പെരുമാറിയത് സ്ത്രീ ആണെന്ന് അറിഞ്ഞ് കൊണ്ടെന്ന് കെഎസ്‌യു പ്രവര്‍ത്തക മിവ ജോളി പറഞ്ഞു. പൊലീസുകാരന്‍ മോശമായി പെരുമാറിയ സംഭവത്തില്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തയക്കുകയും ചെയ്തു.

Post Top Ad