പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായി എത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്തിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീട്ടിലേക്ക് അരുൺജിത്ത് കയറി വരുന്നത് കണ്ട അമ്മ വാതിൽ അടച്ചതിനാൽ വീടിനകത്തേക്ക് കയറാനായില്ല.വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ യുവാവിനെ തടഞ്ഞ് വെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് ഒരു ലിറ്റർ പെട്രോളും, ലൈറ്ററും കണ്ടെടുത്തിട്ടുണ്ട്. പ്രതി മുമ്പും പെൺകുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്.സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്നും അതിന് ശേഷമേ വിശദാംശങ്ങൾ പറയാൻ കഴിയുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. പ്രണയം നിരസിച്ചതിന്റെ പേരിൽ പെൺകുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങൾ വർധിക്കുകയാണ്.
Sunday, 12 February 2023
Home
.kerala
NEWS.
പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു