മാനസിക വെല്ലുവിളി നേരിട്ട യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രധാന പ്രതി പിടിയില്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 26 February 2023

മാനസിക വെല്ലുവിളി നേരിട്ട യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രധാന പ്രതി പിടിയില്‍




കോഴിക്കോട്• മാനസിക വെല്ലുവിളി നേരിട്ട യുവതിയെ നിര്‍ത്തിയിട്ട ബസില്‍ വച്ച് കൂട്ടബലാല്‍ത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രധാന പ്രതി കോഴിക്കോട് അറസ്റ്റില്‍. കുന്നമംഗലം പന്തീര്‍പാടം സ്വദേശി ഇന്ത്യേഷ് കുമാറാണ് അറസ്റ്റിലായത്. വാരാണസിയിലെ ഒരാശ്രമത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി നാട്ടിലേക്കുള്ള യാത്രക്കിടെ സേലത്തുവച്ചാണു പിടിയിലായത്. ഈ കേസില്‍ രണ്ടു പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു.2021 ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍നിന്നു പിണങ്ങി ഇറങ്ങിയ മാനസിക വെല്ലുവിളി നേരിട്ട യുവതിയെ യുവാക്കള്‍ ബൈക്കില്‍ കയറ്റി നിര്‍ത്തിയിട്ട ബസില്‍ എത്തിച്ചു ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനുശേഷം രാത്രി ബൈക്കില്‍ കുന്നമംഗലത്ത് എത്തിച്ച് യുവതിയെ ഇറക്കിവിട്ടു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കുന്നമംഗലം സ്വദേശികളായ ഗോപീഷ്, മുഹമ്മദ് ഷമീര്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.ഇന്ത്യേഷ് കുമാര്‍ ഒളിവില്‍ പോയി. തിരുവണ്ണാമലൈ, പഴനി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ പൊലിസ് എത്തുന്നതറിഞ്ഞ് രക്ഷപ്പെട്ട് വാരാണസിയില്‍ സന്യാസിമാര്‍ക്കൊപ്പം കഴിയുകയായിരുന്നു. പൊലീസ് അന്വേഷണം അവസാനിപ്പിച്ചെന്നു കരുതിയ പ്രതി അവിടെനിന്നു നാട്ടിലേക്കു വരുന്നതിനിടെ സേലത്തുവച്ചാണു പിടിയിലാണ്. 2003ലെ കാരന്തൂര്‍ ഇരട്ടക്കൊലപാതക കേസിലും പ്രതി ജയില്‍ ശിക്ഷ അനുവഭിച്ചിട്ടുണ്ട്. എസിപി കെ.സുദര്‍ശനും സ്പെഷല്‍ ആക്‌ഷന്‍ ഗ്രൂപ്പും ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.

Post Top Ad