എറണാകുളത്തേക്കു ട്രെയിൻ സർവീസിനു സമാന്തരമായി; കെഎസ്ആർടിസി ‘ജനശതാബ്ദി’ : ഒരു ബസ് കൂടി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 19 February 2023

എറണാകുളത്തേക്കു ട്രെയിൻ സർവീസിനു സമാന്തരമായി; കെഎസ്ആർടിസി ‘ജനശതാബ്ദി’ : ഒരു ബസ് കൂടി



തിരുവനന്തപുരം • അതിരാവിലെ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കു ട്രെയിൻ സർവീസിനു സമാന്തരമായി കെഎസ്ആർടിസി ആരംഭിച്ച ജനശതാബ്ദി സർവീസിലേക്ക് ഒരു ബസ് കൂടി ഉൾപ്പെടുത്തി. എൻഡ് ടു എൻഡ് സർവീസ് ഉൾപ്പെടെ മറ്റു നാലു പുതിയ സർവീസുകളും തുടങ്ങി.‘കെഎസ്ആർടിസി ജനശതാബ്ദി’ എന്ന പേരിട്ടു തുടങ്ങിയ സർവീസിന് 100 ദിവസം പിന്നിടുമ്പോഴാണ് ഒരു ബസ് കൂടി അനുവദിച്ചത്. നിലവിലുള്ള സർവീസ് രാവിലെ 5.10ന് തിരുവനന്തപുരത്തു നിന്നു തിരിച്ചു 09.40ന് എറണാകുളം എത്തുന്നവിധമാണു ക്രമികരിച്ചിട്ടുള്ളതെങ്കിലും9.20നു മുൻപേ എത്തിച്ചേരുന്നുണ്ടെന്നു കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. ഈ സർവീസ് ഹൈക്കോടതി വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. വൈകിട്ടു തിരുവനന്തപുരത്തു നിന്നു നെടുമ്പാശേരി വിമാനത്താവളത്തിലേക്കാണു പുതിയ ജനശതാബ്ദി സർവീസ്. വൈകിട്ട് 5.10 നു തമ്പാനുരിൽ നിന്നു തിരിച്ചു രാത്രി 10.40നു നെടുമ്പാശേരിയിലെത്തും.ബസിന് കൊല്ലം അയത്തിൽ, ആലപ്പുഴ കൊമ്മാടി , വെറ്റില, ആലുവ, അത്താണി എന്നിവിടങ്ങളിൽ മാത്രമാണു സ്റ്റോപ്. ‌കണ്ടക്ടർ ഇല്ലാത്ത ഈ ബസിൽ ഡ്രൈവർ തന്നെ ടിക്കറ്റ് നൽകും ഓൺ ലൈൻ ആയും ടിക്കറ്റ് എടുക്കാം.പുഷ് ബാക്ക് സീറ്റുള്ള ലോ ഫ്ലോർ എസി ബസുകളാണ് എല്ലാം.


നെടുമ്പാശേരിയിൽ നിന്നു തിരികെ രാവിലെ 4.30 തിരിക്കുന്ന ബസ് പത്തിനു തിരുവനന്തപുരത്ത് എത്തും. എൻഡ് ടു എൻഡ് സർവീസിൽ ഉൾപ്പെടുത്തി എല്ലാ അവധി ദിവസങ്ങളിലും തിരുവനന്തപുരം - വണ്ടർലാ സർവീസ് തുടങ്ങി. രാവിലെ 5 ന് തിരിച്ച് 10. 30 നു വണ്ടർലായിൽ എത്തും. അവിടെ നിന്നു വൈകിട്ട് 05.10 നു തിരിച്ചു 10.40 നു തിരുവനന്തപുരത്ത് എത്തും.

Post Top Ad