തിരുവനന്തപുരം • സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവും ഇക്കാര്യത്തില്‍ സാവകാശം വേണമെന്ന ബസ് ഉടമകളുടെ അഭ്യർഥനയും മാനിച്ചാണ് തീരുമാനം.സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള അപകടസാഹചര്യങ്ങൾ ചർച്ച ചെയ്യാൻ കൊച്ചിയിൽ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ചു ചേർത്ത യോഗത്തിൽ, കെഎസ്ആർടിസി ഉൾപ്പെടെ സംസ്ഥാനത്തോടുന്ന എല്ലാ ബസുകളിലും ഫെബ്രുവരി 28ന് മുൻപ് ക്യാമറകള്‍ ഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
Monday, 27 February 2023
Home
Unlabelled
ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടി: മന്ത്രി ആന്റണി രാജു
ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടി: മന്ത്രി ആന്റണി രാജു

About Weonelive
We One Kerala