മേഘാലയയിലെ തുറയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. തുറയിൽ നിന്ന് 59 കിലോമീറ്റർ വടക്ക് 6.57നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ ആഴം 29 കിലോമീറ്ററാണെന്നാണ് റിപ്പോർട്ട്.വടക്കുകിഴക്കൻ മേഖലയിൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഭൂചലനമാണിത്. നേരത്തെ മണിപ്പൂരിലെ നോനി ജില്ലയിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. പുലർച്ചെ 2.46 ഓടെ 25 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.
Monday, 27 February 2023

About Weonelive
We One Kerala