പാർട്ടി ന്യായത്തിന്റെ ഭാഗത്ത്, ആകാശ് തില്ലങ്കേരിക്ക് സിപിഐഎമ്മുമായി ബന്ധമില്ല: കെകെ ശൈലജ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 18 February 2023

പാർട്ടി ന്യായത്തിന്റെ ഭാഗത്ത്, ആകാശ് തില്ലങ്കേരിക്ക് സിപിഐഎമ്മുമായി ബന്ധമില്ല: കെകെ ശൈലജ



ആകാശ് തില്ലങ്കേരി വിവാദത്തിൽ മറുപടിയുമായി മുൻ മന്ത്രി കെ കെ ശൈലജ. ആകാശ് തില്ലങ്കേരിക്ക് സിപിഐഎമ്മുമായി ബന്ധമില്ലെന്ന് മുൻ മന്ത്രി കെ കെ ശൈലജ. ആകാശുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പാർട്ടി പരിശോധിക്കും.പാർട്ടി ന്യായത്തിന്റെ ഭാഗത്താണ് നിൽക്കുക. പാർട്ടി അന്വേഷിക്കും. സിപിഐഎം ആർക്കും മയപ്പെടുന്ന പാർട്ടിയല്ല. പാർട്ടി മയപ്പെടുക ജനങ്ങളോടാണ്.കേഡർമാർ ഏതെങ്കിലും രീതിയിൽ മോശമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവരെ തിരുത്തും. അതല്ലെങ്കിൽ അവരെ മാറ്റി നിർത്തുമെന്നും ശൈലജ വിശദീകരിച്ചു. തന്റെ പേഴ്സണൽ സ്റ്റാഫംഗം രാഗിന്ദിനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ സംഭവമടക്കം പാർട്ടി പരിശോധിക്കുമെന്നും ശൈലജ വിശദീകരിച്ചു.അതേസമയം വെല്ലുവിളി തുടർന്ന് തില്ലങ്കേരി സംഘം, ഫേസ്ബുക്ക് പോസ്റ്റുമായി ജയപ്രകാശ് തില്ലങ്കേരി രംഗത്ത്. എന്റെ നീതി ഞാൻ തന്നെ തെരഞ്ഞെടുക്കും. നാട്ടിൽ രണ്ട് ന്യായവും രണ്ട് നീതിയുമെന്ന് ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ആർഎസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതക കേസിൽ പാർട്ടിക്കായി ജയിലിൽ പോയ ആളാണ് ആകാശ് തില്ലങ്കേരിയെന്ന് വ്യക്തമാക്കി സുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും കരി തങ്ങളെ കരിവാരിതേക്കരുതായിരുന്നുവെന്നും ജിജോ പറയുന്നുണ്ട്. ആകാശിനെതിരെ രാഗിന്ദ് എ പിയുടെ പ്രതികരണത്തില്‍ ഇടപെടാതിരുന്ന പാര്‍ട്ടി, ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിതേക്കരുതായിരുന്നു എന്നാണ് ജിജോ കുറിപ്പില്‍ പറയുന്നത്. ആകാശിനെതിരെ തില്ലങ്കേരിയിൽ പ്രസംഗിക്കാൻ പാര്‍ട്ടി പി ജയരാജനെ നിയോഗിച്ചതിന് പിന്നാലെയാണ് പ്രതികരണം.അതേസമയം ആകാശിന് പ്രാദേശിക നേതൃത്വത്തിന്‍റെ സഹായമുണ്ടെന്ന തിരിച്ചറിവിൽ തില്ലങ്കേരി ലോക്കൽ കമ്മറ്റിക്ക് കീഴിലെ 19 ബ്രാഞ്ചുകൾക്കും സിപിഐഎം കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പി ജെ ആർമ്മിയെന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മയുടെ അഡ്മിനാണ് ആകാശ് തില്ലങ്കേരി.

Post Top Ad