ഉദ്‌ഘാടനം പലത് കഴിഞ്ഞു ആരോഗ്യ കേന്ദ്രത്തിൽ കിടത്തിചികിത്സ മാത്രം ഇതുവരെ ആരംഭിച്ചില്ല - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 2 February 2023

ഉദ്‌ഘാടനം പലത് കഴിഞ്ഞു ആരോഗ്യ കേന്ദ്രത്തിൽ കിടത്തിചികിത്സ മാത്രം ഇതുവരെ ആരംഭിച്ചില്ല

.


ആറളം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ അവസ്ഥയാണിത്. 2009 ൽ ഇവിടെ കിടത്തിചികിത്സ ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു ഉടന്നെ ബ്ലോക്ക് പഞ്ചായത്ത് പത്ത് കിടക്കകൾ ഒരുക്കാനുള്ള സംവിധാനത്തോടെ ഐ പി ബ്ലോക്ക് നിർമ്മാണം ആരംഭിച്ചു 2010 ൽ ആദ്യ ഉദ്ഘാടനം എം എൽ എ നിർവ്വഹിച്ചു കിടക്കകൾ എത്തി ചികിൽസ മാത്രം ആരംഭിച്ചില്ല സ്റ്റാഫ് പാറ്റേൺ അനുവദിച്ചില്ല പോലും ആനേയേ വാങ്ങി തോട്ടി വാങ്ങാൻ മറന്നതു പോലെ . ഇപ്പം ശരിയാകും എം എൽ എ ഉൾപ്പെടെ പറഞ്ഞു സിനിമയിൽ പറഞ്ഞത് പോലേയായി അതും. ഇതിനിടയയിൽ കീഴ്പ്പള്ളി ആരോഗ്യ കേന്ദ്രത്തിൽ പല സംവിധാനവും വന്നു ഐ പി മാത്രം ആരംഭിച്ചില്ല. 

2017 ജനങ്ങളുടെ സ്വപ്നത്തിന് ചിറക് മുളപ്പിച്ച് വീണ്ടും മന്ത്രിയുടെ വക ഉദ്ഘാടനം ജനം വിചാരിച്ചു ഇപ്പം കിടത്തി ചികിത്സ ആരംഭിക്കുമെന്ന് ഉറക്കത്തിൽ നിന്ന് വിളിച്ച് എഴുന്നേൽപ്പിച്ചിട്ട് ചോറില്ലായെന്ന് പറഞ്ഞതു പോലേയായി അതും , ഐ പി പ്രഖ്യാപിച്ചിട്ട് മാറി മാറി ഉദ്ഘാടനം കഴിഞ്ഞിട്ട് ജനങ്ങളെ കബളിപ്പിക്കുന്ന സമീപനമാണ് അതികൃതർ കാട്ടി കൊണ്ടിരിക്കുന്നത് കിടത്തിചികിത്സക്കായുള്ള ജനങ്ങളുടെ കാത്തിരിപ്പ് ഇപ്പോളും തുടരുകയാണ്. കാത്തിരിപ്പ് പതിനാലാം വർഷത്തിലേക്ക് കടക്കുമ്പോളും പ്രതീക്ഷയോടെ നോക്കി കാണുകയാണ് മലയോരത്തെ ആയിരക്കണക്കിന് ജനങ്ങൾ 

. റിപ്പോർട്ട്. കെ ബി.ഉത്തമൻ


Post Top Ad