നികുതി വർധനയ്ക്കെതിരെ യുഡിഎഫ് നടത്തുന്ന രാപ്പകൽ സമരം ഇന്ന് സമാപിക്കും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 13 February 2023

നികുതി വർധനയ്ക്കെതിരെ യുഡിഎഫ് നടത്തുന്ന രാപ്പകൽ സമരം ഇന്ന് സമാപിക്കും


 സംസ്ഥാന ബജറ്റിലെ ഇന്ധന സെസ് ഉൾപ്പെടെയുള്ള നികുതി വർധനയ്ക്കെതിരെ യുഡിഎഫ് നടത്തുന്ന രാപ്പകൽ സമരം ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.2 രൂപ ഇന്ധന സെസ് ഉൾപ്പെടെ സംസ്ഥാന ബജറ്റിലെ നികുതി വർധന മുൻനിർത്തി സർക്കാരിനെതിരെ വലിയ പ്രതിഷേധ പരിപാടിയാണ് യുഡിഎഫ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി രാപ്പകൽ സമരം സംഘടിപ്പിക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കലക്‌ടറേറ്റുകളിലുമായാണ് പ്രതിഷേധ പരിപാടി നടക്കുന്നത്.രാഹുൽ ഗാന്ധിയുടെ സന്ദർശനം മൂലം വയനാട്ടിലും ലീഗ് ജില്ലാ കമ്മിറ്റി ചേരുന്നതിനാൽ കണ്ണൂരിലും രാപ്പകൽ സമരം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചിട്ടുണ്ട്.

Post Top Ad