അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ മൂന്ന്നിരത്ത് ചർച്ച്, ദേശബന്ധു, ഗ്രാമീണ വായനശാല, കപ്പക്കടവ്, പോർട്ട് ക്വാർട്ടേഴ്സ്, സേഫ് പേക്കേർസ് എന്നിവിടങ്ങളിൽ ഫെബ്രുവരി രണ്ടിന് രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ട് വരെയും പൂതപ്പാറ സ്കൂൾ മുതൽ വെള്ളുവപ്പാറ, മൈലാടത്തടം, പാലോട്ടുവയൽ എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ ഏഴാം ഫീഡർ, ബോട്ട് കടവ്, കണ്ണോം, കോട്ടക്കൽ, കൊട്ടില എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി രണ്ട് വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കക്കരക്കുന്ന്, കമ്മ്യൂണിറ്റി ഹാൾ, വി മാൾ എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി രണ്ട് വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഴ്ത്തള്ളി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി രണ്ട് വ്യാഴം രാവിലെ ഏഴ് മുതല്‍ 10 മണി വരെയും എം കെ പെട്രോളിയം, ഗോള്‍ഡന്‍ വര്‍ക്ക്ഷോപ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ 11 മണി വരെയും കിഴക്കേക്കര ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ 2.30 വരെയും വൈദ്യുതി മുടങ്ങും.