ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതി; നാല് സ്ഥാപനങ്ങൾ അടപ്പിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 1 February 2023

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതി; നാല് സ്ഥാപനങ്ങൾ അടപ്പിച്ചു




‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയിൽ സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന.  സംസ്ഥാനവ്യാപകമായി നടത്തിയ നീക്കത്തിൽ 247 ഇടങ്ങളിൽ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച 2 സ്ഥാപനങ്ങളും വൃത്തിഹീനമായി പ്രവർത്തിച്ച 2 സ്ഥാപനങ്ങളും ഉൾപ്പെടെ 4 സ്ഥാപനങ്ങൾ അടപ്പിച്ചു.കൊല്ലം ജില്ലയിലെ രണ്ട് സ്ഥാപനങ്ങളും മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഓരോ സ്ഥാപനവുമാണ് അടപ്പിച്ചത്. ന്യൂനതകൾ കണ്ടെത്തിയ 56 സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കുന്നതിന് നോട്ടീസ് നൽകി. 39 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിയ്ക്കുന്നതാണ്. എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ സ്‌പെഷ്യൽ സ്‌ക്വാഡുകൾ പരിശോധനകൾ നടത്തിവരുന്നു. പരിശോധനകൾ ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.കൂടാതെ, ഹെൽത്ത് കാർഡിന് ഫെബ്രുവരി 15 വരെ സാവകാശം അനുവദിച്ചിട്ടുണ്ടെന്ന് സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കേണ്ടതാണ്.രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിർദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങൾ, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്‌സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകർച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണം. സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വർഷമാണ് ഈ ഹെൽത്ത് കാർഡിന്റെ കാലാവധി.

Post Top Ad