കോഴിക്കോട്: സംസ്ഥാനത്തെ കുട്ടികളിൽ ലഹരി മാഫിയയുടെ സ്വാധീനം വ്യക്തമാക്കി പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. മയക്കുമരുന്ന് കാരിയറായി പ്രവർത്തിച്ചെന്ന് കോഴിക്കോട് ജില്ലയിലെ ഒമ്പതാംക്ലാസ് വിദ്യാർഥി. 'ഇൻസ്റ്റഗ്രാം ഗ്രൂപ്പുവഴി പരിചപ്പെട്ട ഇടപാടുകാർ ആദ്യം സൗജന്യമായും പിന്നീട് കാരിയറാക്കിയും മയക്കുമരുന്നത് തന്നു. മൂന്നുവർഷമായി മയക്കുമരുന്ന് കാരിയറായി പ്രവർത്തിച്ചു. സ്‌കൂളിൽ നിന്ന് പഠിച്ചുപോയവര്‍ക്കൊക്കെ മയക്കുമരുന്ന് എത്തിച്ചത്'. കൈയിൽ മുറിവ് കണ്ടപ്പോൾ ഉമ്മ ടീച്ചറോടും വിവരം പറഞ്ഞിരുന്നെന്നും വിദ്യാർത്ഥി പറഞ്ഞു. പക്ഷേ അവരൊക്കെ മാനസികമായ പ്രശ്നമാണെന്നാണ് കരുതിയത്. ബെംഗളൂരുവില്‍ പോയപ്പോള്‍ അവിടെയും ആളുണ്ടെന്നും അവിടെ നിന്നും മയക്കുമരുന്ന് കൊണ്ടുവരാന്‍ നിര്‍ദേശിച്ചു. അതുപ്രകാരം അവിടെ നിന്നും മയക്കുമരുന്ന് കൊണ്ടുവന്നെന്നും കുട്ടി പറയുന്നു. മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ ഡീ അഡിക്ഷന്‍ സെന്‍ററിലാക്കുകയായിരുന്നു.മാസങ്ങളോളം നീണ്ട കൗൺസിലിങ്ങും മറ്റ് ചികിത്സയിലൂടെയുമാണ് കുട്ടിയെ മയക്കുമരുന്ന് ഉപയോഗത്തില്‍നിന്ന് മുക്തയാക്കിയത്.മയക്കുമരുന്ന് ഉപയോഗിക്കാനായി കൈയ്യിലുണ്ടാക്കിയ മുറിവ് കണ്ട് സംശയം തോന്നിയ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മയക്കു മരുന്ന് ഉപയോഗം കണ്ടെത്തിയത്. പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് അസി. കമ്മീഷണർക്ക് പരാതി നൽകി.പെൺകുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തുമെന്ന് അസി.കമ്മീഷണർ കെ സുദർനൻ അറിയിച്ചു.
Saturday, 18 February 2023
Home
Unlabelled
'ആദ്യം ഫ്രീയായി തന്നു, പിന്നെ മയക്കുമരുന്ന് കാരിയറാകാൻ പറഞ്ഞു'; വെളിപ്പെടുത്തലുമായി ഒമ്പതാം ക്ലാസുകാരി
'ആദ്യം ഫ്രീയായി തന്നു, പിന്നെ മയക്കുമരുന്ന് കാരിയറാകാൻ പറഞ്ഞു'; വെളിപ്പെടുത്തലുമായി ഒമ്പതാം ക്ലാസുകാരി

About Weonelive
We One Kerala