പെരിന്തൽമണ്ണ • കാറിലെ രഹസ്യഅറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന രേഖകളില്ലാത്ത 1.07 കോടി രൂപ പിടികൂടി.പെരിന്തൽമണ്ണ ഡിവൈഎസ്പി സന്തോഷ് കുമാർ, സിഐ സി.അലവി എന്നിവരുടെ നേതൃത്വത്തിൽ എസ്‌ഐ അഷ്‌റഫലിയും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് കരിങ്കല്ലത്താണിക്ക് സമീപം വച്ച് 2 പേരിൽ നിന്നായി പണം പിടികൂടിയത്.തൃശൂർ തിരൂർ സ്വദേശി തേർമഠം ഡാനിൽ, തൃശൂർ വെള്ളച്ചിറ സ്വദേശി തേർമഠം ലോറൻസ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. വിശദമായ പരിശോധനയിലാണ് പിൻസീറ്റിന് പിറകിലായി നിർമിച്ച രഹസ്യ അറ പൊലീസ് കണ്ടെത്തിയത്. കസ്‌റ്റഡിയിലെടുത്ത വാഹനവും പണവും പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും. തുടർനടപടികൾക്കായി ഇൻകം ടാക്‌സ്–എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങൾക്ക് റിപ്പോർട്ട് നൽകുമെന്ന് പൊലീസ് പറഞ്ഞു.
Sunday, 12 March 2023
Home
Unlabelled
പിൻസീറ്റിന് പിറകിലായി നിർമിച്ച രഹസ്യ അറ; കാറിൽനിന്ന് രേഖകളില്ലാത്ത 1.07 കോടി രൂപ പിടിച്ചു
പിൻസീറ്റിന് പിറകിലായി നിർമിച്ച രഹസ്യ അറ; കാറിൽനിന്ന് രേഖകളില്ലാത്ത 1.07 കോടി രൂപ പിടിച്ചു

About Weonelive
We One Kerala